6 മാസം പ്രായമുള്ള നെഞ്ച് മുതല്‍ അരക്കെട്ട് വരെ പരസ്പരം ഒട്ടിച്ചേര്‍ന്നിരുന്ന ഇരട്ടകളെ വിജയകരമായ ശസ്ത്രക്രിയയിലൂടെ വേര്‍പ്പെടുത്തിയതായി ആശുപത്രി അധികൃതര്‍ ഇന്ന് വെളിപ്പെടുത്തി. ഒരു ലിവറും ഇന്‍സ്റ്റൈന്‍ ഡ്രക്റ്റും മാത്രമായി ജനിച്ച കുട്ടികളെ കഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു ഡാളസ്സ് മെഡിക്കല്‍ സിറ്റി ആശുപത്രിയിലെ സര്‍ജന്മാര്‍ ശസ്ത്രക്രിയയിലൂടെ വേര്‍പ്പെടുത്തിയതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ശസ്ത്രക്രിയക്ക് ശേഷം 2 കുട്ടികളുടെയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് മെഡിക്കല്‍ സിറ്റി ആശുപത്രിയിലെ ഡോക്ടര്‍ ക്ലയര്‍ പറഞ്ഞു. ഓവന്‍ , എമറ്റ് എന്നീ 2 കുട്ടികളുടെയും ഭാവിയില്‍ ശുഭാപ്തിവിശ്വാസം ഉണ്ടന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.ഇങ്ങനെ ജനിക്കുന്ന കുട്ടികള്‍ 200,000 ത്തില്‍ ഒരാള്‍ മാത്രമായിരിക്കുമെന്നും ഡോക്ടര്‍ പറഞ്ഞു. രണ്ട് കുട്ടികളെയും വേര്‍തിരിക്കാന്‍ സാധിച്ചതില്‍ മാതാപിതാക്കള്‍ പ്രത്യേകം സന്തോഷവും കൃത്യഞ്ജതയും പ്രകടിപ്പിച്ചു.
Comments