ഡാളസ്: ഡാളസിലെ മലയാളികളുടെ തിരുവോണം സെപ്റ്റംബര്‍ 14-നു രാവിലെ 10 മണിക്ക് കരോള്‍ട്ടന്‍ സെന്റ് ഇഗ്നേഷ്യസ് ഓര്‍ത്തഡോക്സ് ഓഡിറ്റോയത്തില്‍ വെച്ച് നടത്തപ്പെടുന്നു. ഡാളസ് സൗഹൃദ വേദി അതിവിപുലമായി നടത്താന്‍ ഉദ്ദേശിക്കുന്ന ഓണാഘോഷ കലാപരിപാടികളുടെ അന്തിമ ലിസ്റ്റ് പൂര്‍ണ്ണമായതായി പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായ ചാര്‍ളി ജോര്‍ജ്, സുകു വര്‍ഗീസ് എന്നിവര്‍ അറിയിച്ചു. ഓണാഘോഷ പരിപാടിയില്‍ ബഹുമാനപ്പെട്ട ശ്രീ. എം.എസ്.ടി. നമ്പുതിരി മുഖ്യാതിഥി ആയിരിക്കും. കേരളത്തനിമയില്‍ ഒരുക്കുന്ന ആഘോഷങ്ങള്‍ ഡാളസിലെ കലാസാംസ്ക്കാരിക സ്നേഹിയും, പരിപാടികളുടെ മെഗാ സ്പോണ്‍സറുമായ ശ്രീ. ഹരിപിള്ള, CPA നിലവിളക്ക് കത്തിച്ചു ഉത്ഘാടനം ചെയ്യും. മാവേലി മന്നന്റെ എഴുന്നള്ളത്തോടുകൂടി ആഘോഷങ്ങള്‍ക്ക് തുടക്കമാവും. സൗഹൃദ കുടുംബ സ്നേഹികളുടെ കേരളീയ നൃത്തനൃത്യങ്ങള്‍, ചെണ്ടമേള വാദ്യഘോഷങ്ങള്‍, താലപ്പൊലി, മഹാബലിക്ക് വരവേല്‍പ്പ് തുടങ്ങിയ കലാപരിപാടികള്‍ക്കു പുറമേ ഡാളസിലെ കലാ പ്രതിഭയായ ഷൈനിയും കൂട്ടരും ഒരുക്കുന്ന ക്ലാസിക്കല്‍ നൃത്തം ഓണാഘോഷ പരിപാടികwക്ക് മാറ്റ് കൂട്ടും. ഓണാഘോഷ പരിപാടിയില്‍ സംബന്ധിക്കുന്ന എല്ലാവര്‍ക്കും വിഭവ സമൃദ്ധമായ ഓണസദ്യയാണ് ക്രമീകരിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : എബി തോമസ് (പ്രസിഡന്റ് ): 214 727 4684, അജയകുമാര്‍ (സെക്രട്ടറി): 972 900 3478, ചാര്‍ളി ജോര്‍ജ് (പ്രോഗ്രാം കണ്‍വീനര്‍ ): 214 668 4750, സുകു വര്‍ഗീസ് (പ്രോഗ്രാം കണ്‍വീനര്‍ ):469 734 5639.
Comments