You are Here : Home / USA News

കെ.എ.എന്‍. ജെ.യുടെ രക്തദാന ക്യാമ്പ് വിജയകരമായി പൂര്‍ത്തീകരിച്ചു

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Sunday, September 01, 2013 12:15 hrs UTC

ന്യൂജെഴ്‌സി: കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സി (KANJ)യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് വിജയകരമായിരുന്നു എന്ന് പ്രസിഡന്റ് ജിബി തോമസ് മോളോപ്പറമ്പില്‍ അറിയിച്ചു. ഇതര സംഘടനകളില്‍ നിന്ന് വിഭിന്നമായി നടത്തിയ ഈ ജീവകാരുണ്യ പദ്ധതിയില്‍ നിരവധി പേര്‍ ഭാഗഭാക്കാകുകയും രക്തം ദാനം ചെയ്യുകയും ചെയ്തു. ജിബി തോമസ് മോളോപ്പറമ്പില്‍ പ്രസിഡന്റു സ്ഥാനം ഏറ്റെടുത്തതോടെ അസ്സോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ സമൂലമാറ്റമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് രക്തദാന ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍മാരായ ഡോ. നീന ഫിലിപ്പ്, ജയന്‍ ജോസഫ് എന്നിവര്‍ പറഞ്ഞു. ആഗസ്റ്റ് 24 ശനിയാഴ്ച രാവിലെ 10 മണിമുതല്‍ ഉച്ചതിരിഞ്ഞ് 3 മണിവരെ ന്യൂജെഴ്‌സി സോമര്‍സെറ്റിലുള്ള സീഡര്‍ ഹില്‍ പ്രെപ് സ്കൂളില്‍ (Cedar Hill Prep School, 152 Cedar Grove Lane, Somerset, NJ) വെച്ചായിരുന്നു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ജിബി തോമസ് മോളോപ്പറമ്പില്‍, സണ്ണി വാലിപ്ലാക്കല്‍, ജോണ്‍ ജോര്‍ജ്, അനിയന്‍ ജോര്‍ജ്, ജയപ്രകാശ് കുളമ്പില്‍, സോബിന്‍ ചാക്കോ, അനില്‍ പുത്തന്‍‌ചിറ, സുനില്‍ വീട്ടില്‍, ജോണ്‍ മാര്‍ട്ടിന്‍, എല്‍ദോസ് നരിയേലില്‍, രാജേഷ് പിള്ള, പ്രീതാ വീട്ടില്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ അസ്സോസിയേഷന്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്നും, ഈ വര്‍ഷം നിരവധി മേഖലകളില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനുള്ള പദ്ധതികള്‍ അസൂത്രണം ചെയ്യുന്നുണ്ടെന്നും പ്രസിഡന്റ് ജിബി തോമസ് മോളോപ്പറമ്പില്‍ പറഞ്ഞു. എല്ലാവരുടേയും സഹായസഹകരണങ്ങളും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.