വിനോദ് കൊണ്ടൂര്‍ ഡേവിഡ്
ഡിട്രോയ്റ്റ്: മിഷിഗണിലെ മലയാളിസമൂഹത്തിനായി ഏറ്റവും കൂടുതല്‍ സേവനം ചെയ്ത ഒരു മലയാളിയെ ആദരിക്കുന്നതിനായി മിഷിഗണ്‍ മലയാളി അസോസിയേഷന്‍ ഈ വര്‍ഷം മുതല്‍ ആരംഭിച്ച "മിഷിഗണ്‍ മലയാളി ഓഫ്ദി ഇയര്‍" അവാര്‍ഡ്പ്രക്യാപിച്ചു. ആഗസ്റ്റ് 24 ആയിരുന്നു അവാര്‍ഡിനായി പേരുകള്‍ നിര്‍ദ്ദേശിക്കേണ്ട അവസാനതീയതി. ഏകദേശം 25 വര്‍ഷമായി മിഷിഗണിലെ മലയാളി സമൂഹത്തിനായി അഹോരാത്രം സേവനം ചെയ്തുകൊണ്ടിരിക്കുന്ന ശ്രീ വരാപ്പാടത്ത് ഇടിക്കുള ചാണ്ടി (വിഐചാണ്ടി/രാജു ) യെയാണു മിഷിഗണ്‍ മലയാളി ഓഫ്ദിഇയര്‍ 2013 ആയി തിരഞ്ഞെടുത്തത്. പത്തനംതിട്ട ജില്ലയിലെ നിരണം എന്ന സ്ഥലത്ത് ഇടിക്കുള- ഏലിയാമ്മ ദമ്പതികളുടെ മകനായി ശ്രീ ചാണ്ടി ജനിച്ചു. ഇദ്ദേഹത്തിന്റെ 4 സഹോദരന്മാര്‍ മിഷിഗണിലും ഒരാള്‍ നാട്ടിലും ഉണ്ട്. മിഷിഗണിലെ സ്റ്റെര്‍ലിംഗ് ഹൈറ്റ്സില്‍ താമസിക്കുന്ന ഇദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി സലീലയും മക്കള്‍ ജെറി, ജിട്ടി, ജെയ്ക്ക് എന്നിവരാണ്. 1988-ല്‍ ആണ് ചാണ്ടി മിഷിഗണിലേക്ക് കുടിയേറിയത്. ആദ്യകാലങ്ങളില്‍ വീടുകളില്‍ ഗ്രോസറി സാധനങ്ങള്‍ എത്തിക്കുകയും സ്വന്തം അപാര്‍ട്ട്മെന്റില്‍ ഭക്ഷണം പാചകം ചെയ്തു ചെറിയ രീതിയില്‍ കാറ്റെറിംഗ് സര്‍വീസ് ആരംഭിക്കുകയും ചെയ്തു. 1995-ല്‍ നാഷണല്‍ ഗ്രോസറീസ് എന്ന ഗ്രോസറിക്കട സ്ഥാപിച്ചു. ഇപ്പോള്‍ മിഷിഗണില്‍ എവിടെയും ഇദ്ദേഹത്തിന്റെ കാറ്റെറിംഗ് സര്‍വീസ് ലഭ്യമാണ്. ഏകദേശം 18 വര്‍ഷമായി വളരെ ഭംഗിയായി ഇതു നടത്തിക്കൊണ്ടിരിക്കുന്നു. ഏതുസമയത്ത് ചെന്നാലും ഈ കടയില്‍ തനി നാടന്‍ ഭക്ഷണം ലഭ്യമാണ്. നാടന്‍ വിഭവങ്ങളായ ഇറച്ചി ഉലത്തിയത്, മീന്‍ കറി, അവിയല്‍ എന്നുവേണ്ട, കോട്ടയംകാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട മീന്‍പീര വരെ ഇവിടെ ലഭ്യമാണ്. ഈ കാലയളവില്‍ മിഷിഗണില്‍ കുടിയേറിയ അനേകം മലയാളികള്‍ക്ക് ജോലി നല്കിയും അദ്ദേഹം സഹായിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പ്രശസ്തി കാരണം ഇപ്പോള്‍ ഈ കട അറിയപ്പെടുന്നത് "ചാണ്ടിക്കട"എന്നാണ്. ഏകദേശം 25 വര്‍ഷമായി, പലപ്പോഴും നഷ്ടങ്ങള്‍ ഉണ്ടായിട്ടും മിഷിഗണിലെ മലയാളികള്‍ക്ക് നാടന്‍ ഭക്ഷണവും ഇന്ത്യന്‍ ഗ്രോസറിയും നല്കി സ്തുത്യര്‍ഹസേവനം അനുഷ്ടിക്കുന്ന ശ്രീ ചാണ്ടിയെ തിരഞ്ഞെടുക്കുന്നതില്‍ ആര്‍ക്കും എതിരഭിപ്രായം ഇല്ലായിരുന്നുവെന്നു ജൂറി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. സെപ്റ്റംബര്‍ 1 ഞായറാഴ്ച മിഷിഗണ്‍ മലയാളി അസോസിയേഷന്റെ ഓണം പൊന്നോണം 2013 ആഘോഷങ്ങളോടനുബന്ധിച്ചു അവാര്‍ഡ് വിതരണം ചെയ്യുമെന്നു എംഎംഎ പ്രസിഡന്റ് ജോസ് ചാഴികാട്ടു അറിയിച്ചു. ഈവര്‍ഷത്തെ ഓണാഘോഷപരിപാടികളില്‍ ഓണസദ്യ, ചെണ്ടമേളം, എന്നിവയ്ക്കൊപ്പം ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റില്‍ നിന്നുള്ള നവമിത്രയുടെ "അഹം ബ്രഹ്മാസ്മി" എന്ന മുഴുനീള നാടകവുമാണ് മിഷിഗണിലെ മലയാളി സമൂഹത്തിനായി എംഎംഎ സമര്‍പ്പിക്കുന്നത്. അതോടൊപ്പം മുതിര്‍ന്ന പൗരന്മര്‍ക്കു സൗജന്യമായി പരിപാടിയില്‍ പങ്കെടുക്കുവാന്‍ അവസരമൊരുക്കിയിട്ടുണ്ടെന്നു ഭാരവാഹികള്‍ പറഞു. കൂടുതല്‍വിവരങ്ങള്‍ക്ക് : ജോസ്ചാഴികാട്ട് :734-516-0641, മാത്യു ഉമ്മന്‍ : 248-709-4511, അഭിലാഷ് പോള്‍ : 248-252-6230, ജെയ്സ് കണ്ണച്ചാന്‍പറമ്പില്‍ : 248-250-2327, വിനോദ് കൊണ്ടൂര്‍ ഡേവിഡ് : 313-208-4952.
Comments