ഹൂസ്റ്റണ്‍ : മലങ്കര സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന കൗണ്‍സിൽ മീറ്റിംഗ് ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ അലക്സിയോസ്സ് മാർ യൂസാബിയോസ്സിൻറെ അധ്യക്ഷതയിൽ ഓഗസ്റ്റ് 29, 30 തീയ്യതികളിൽ ഹൂസ്റ്റണ്‍ അരമനയിൽ നടന്നു. കൌണ്‍സിൽ സമർപ്പിച്ച ഭദ്രാസനത്തിന്റെ ഭരണഘടന പരിശുദ്ധ സുന്നഹദോസ് അംഗീകരിച്ചതായി മെത്രാപ്പോലീത്ത കൌണ്സിലിനെ അറിയിച്ചു. പുതിയതായി വാങ്ങിച്ച ഭദ്രാസന ആസ്ഥാന സമുസ്ച്ചയ്ത്തിന്റെ ആദ്യഘട്ടമായി ചാപ്പലും, ഓർത്തഡോൿസ് മ്യൂസിയവും നിർമ്മിയ്ക്കുന്നതിനായും, അടുത്ത ഘട്ടമായി ഓർത്തഡോൿസ് വില്ലേജ്, റിട്ടയർമെൻറ് ഹോം, യൂത്ത് സെന്റെർ, കൌണ്സിലിംഗ് സെന്റെർ, ആശ്രമം എന്നിവയും നിർമ്മിയ്ക്കുന്നതിനും പുതിയതായി വാങ്ങിച്ച സെൻററിൽ വയ്ച്ചു കൂടിയ കൌണ്‍സിൽ തീരുമാനിച്ചു. പുതിയ ആസ്ഥാനത്തെയ്ക്ക് സെന്റെർ മാറുന്നതോടെ നിലവിലുള്ള ആസ്ഥാനം വിൽക്കുന്നതിനും തീരുമാനിച്ചു. ഭദ്രാസന സെക്രടറി റവ.ഡോ. ഫാ. ജോയി പ്യ്ങ്ങോളിൽ, കൌണ്സിലർമാരായ ഫാ. മാത്യൂസ് ജോർജ്ജ്, ഫാ. ശ്ലോമ്മോ ഐസക് ജോർജ്ജ്, ചാർളി വർഗ്ഗീസ്സ് പടനിലം, എൽസണ്‍ സാമുവേൽ, ജോർജ്ജ് ഗീവർഗ്ഗീസ്സ്, ക്യാപ്റ്റൻ ജൈസണ്‍ വർഗ്ഗീസ്സ് എന്നിവരും പങ്കെടുത്തു.
Comments