ചിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഈ വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ വിതരണം തിരുവനന്തപുരത്ത് വെച്ച് നടക്കും. സെപ്‌റ്റമ്പര്‍ ഏഴിന്‌് പ്രസ് ക്‌ളബില്‍ നടക്കുന്ന ചടങ്ങില്‍ കവയത്രി സുഗതകുമാരി, ശാസ്‌ത്ര വകുപ്പ് പ്‌ിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി എന്‍ രാജശേഖരന്‍ പിള്ള എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും. കവി പി നാരായണകുറുപ്പ്, ജെ ലളിതാംബിക ഐ എ എസ് എന്നിവര്‍ പ്രത്യേക ക്ഷണ്‌ിതാക്കളായും പങ്കെടുക്കും. കെ എച്ച് എന്‍ എ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ അനില്‍കുമാര്‍ പിള്ള അധ്യക്ഷം വഹിക്കുന്ന ചടങ്ങില്‍ കെ എച്ച് എന്‍ എ മുന്‍ പ്രസിഡന്റ് ശശിധരന്‍ നായര്‍, തിരുവനന്തപുരം പ്രസ് ക്‌ളബ്ബ് പ്രസിഡന്റ്‌് പി പി ജയിംസ്, ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ കുഞ്ഞിക്കണ്ണന്‍, കേരളാ കൗമുദി ഡപ്യൂട്ടി എഡിറ്റര്‍ എസ് രാധാകൃഷ്‌ണന്‍, ബാലഗോകുലം വൈസ് പ്രസിഡന്റ് ഡി നാരായണ ശര്‍മ്മ,.കെ എച്ച് എന്‍ എ ബോര്‍ഡ അംഗം കൃഷ്‌ണരാജ് മോഹന്‍, ഡോ ജയനാരായണ്‍ജി, ഗോപിനാഥപിള്ള, വീ ബാലകൃഷ്‌ണന്‍, അശോകന്‍ വെങ്ങാശ്ശേരി, പി ശ്രീകുമാര്‍ എന്നിവര്‍ സംസാരിക്കും. കേരളത്തില്‍ പഠിക്കുന്ന പാവപ്പെട്ട കുട്ടികള്‍ക്ക് പ്രൊഫഷണല്‍കോഴ്‌സ് പഠനത്തിനായി ഏര്‍പ്പെടുത്തുന്ന സ്‌കോളര്‍ഷിപ്പ് ഇത്തവണ 130 പേര്‍ക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ സര്‍ക്കാര്‍ ഇതര സ്ഥാപനം നല്‍കുന്ന ഏറ്റവും വലിയ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പാണിത്. പ്രതിവര്‍ഷം 250 ഡോളര്‍വീതം ഒരുകുട്ടിക്ക് 1000 ഡോളര്‍ വരെയാണ് ലഭിക്കുക.തുടര്‍ച്ചയായ എട്ടാം വര്‍ഷമാണ് കെ എച്ച് എന്‍ എ കേരളത്തിലെ കുട്ടികള്‍ക്കായി സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.
Comments