ന്യൂയോര്‍ക്ക്: നൈജീരിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ എഡ്യൂക്കേറ്റേഴ്‌സ് ഫോര്‍ ഓള്‍ ഇനിഷ്യേറ്റീവ് എന്ന സംഘടനയുടെ 2013-ലെ ഗ്ലോബല്‍ ഇന്റര്‍ റിലീജിയസ് അവാര്‍ഡിന് പ്രമുഖ യോഗാചാര്യനും ഇന്റര്‍ഫെയ്‌ത്ത് -ഇന്റര്‍ കള്‍ച്ചറല്‍ ഇവന്റ് കോര്‍ഡിനേറ്റുമായ ഗുരു ദിലീപ്‌ജി അര്‍ഹനായി. മന്‍ഹാട്ടനിലെ മില്ലിനിയം യു.എന്‍ പ്ലാസാ ഹോട്ടലില്‍ വെച്ച് നടന്ന ഇന്റര്‍ റിലീജിയസ് റിലേഷന്‍ഷിപ്പ് സെമിനാറില്‍ മില്ലിനിയം ഡെവലപ്‌മെന്റ് അംബാസഡേഴ്‌സ് കൗണ്‍സിലിന്റെ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് പുരസ്‌കാര പത്രം സമ്മാനിച്ചു. പുരസ്‌കാര ജേതാക്കള്‍ക്കുള്ള മെഡലും ഫലകവും മന്‍ഹാട്ടനിലെ യൂണിഫിക്കേഷന്‍ തിയോളജിക്കല്‍ സെമിനാരി സംഘടിപ്പിച്ച ഇന്റര്‍ഫെയ്‌ത്ത് സമ്മേളനത്തില്‍ വെച്ച് ഡോ. റാഫേല്‍ ഓര്‍ഗാന്‍ ഒക്കോ സമ്മാനിച്ചു. സെമിനാരിയില്‍ അസി. ഇന്റര്‍ ഫെയ്‌ത്ത് ഡയറക്‌ടര്‍ ഡോ. റെമി ആലപ്പോ (നൈജീരിയ), അഹമ്മദീയ മുസ്‌ലീം കമ്യൂണിറ്റിയുടെ ഇന്റര്‍ ഫെയ്‌ത്ത് പ്രചാരകനായ അബ്‌ദുള്‍ ഗഫൂര്‍ (പാക്കിസ്ഥാന്‍), ന്യൂ സിനഗോഗ് ഇന്റര്‍ ഫെയ്‌ത്ത് ലീഡര്‍ റവ. കാന്റോര്‍ ജൂഡിയത്ത് സ്റ്റില്‍ (ജര്‍മ്മനി) എന്നിവരാണ് ഗുരു ദിലീപ്‌ജിയോടൊപ്പം അവാര്‍ഡിന് അര്‍ഹരായവര്‍. പത്തുദിവസം നീണ്ടുനിന്ന ഇന്റര്‍ റിലീജിയസ് സമ്മേളനത്തില്‍ ഇരുനൂറോളം വരുന്ന വിവിധ ആത്മീയ സംഘടനകളുടെ നേതാക്കള്‍ പങ്കെടുത്തു. ഐക്യരാഷ്‌ട്ര സംഘടനയുടെ ആസ്ഥാനത്തു വെച്ച് നടത്തപ്പെട്ട സെമിനാറുകള്‍ യുണൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാം പോളിസി സ്‌പെഷലിസ്റ്റ് ഗബ്രിയേല്‍ നോര്‍മണ്ട് ഉള്‍പ്പടെയുള്ളവര്‍ നയിച്ചു. ഗുരു ദിലീപ്‌ജിയുടെ മന്ത്രോച്ചാരണങ്ങളോടെ ആരംഭിച്ച സമ്മേളനത്തില്‍ നൈജീരിയന്‍ പ്രസിഡന്റിന്റെ ഉപദേശകനായ ഒബിയോമ ഓണ്‍വുമ്പുറുബ മുഖ്യാതിഥിയായിരുന്നു. ഇന്റര്‍ റിലീജിയസ് സമ്മേളനത്തോടനുബന്ധിച്ച് യോഗാ ക്ലാസും ധ്യാന പരിശീലനവും ഗുരു ദിലീപ്‌ജിയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ടു. വിവിധ രാജ്യങ്ങളില്‍ നിന്നും ക്ഷണിതാക്കളായെത്തിയവര്‍ക്ക് വേണ്ടിയൊരുക്കിയ ഇന്ത്യന്‍ ക്ലാസിക്കല്‍ മ്യൂസിക്കില്‍ ഉസ്‌താദ് അലി അക്‌ബര്‍ ഖാന്റെ അരുമ ശിഷ്യനായ ടോ ടാറാം വിര്‍ജു സാരോഡും, രമേശ് ശര്‍മ തബലയും വായിച്ചു. പ്രമുഖ കലാകാരനായ ആനന്ദ് പട്ടോളിയുടെ ചിത്രകലാ പ്രദര്‍ശനവും, തബല വായനയുടെ രീതികളെ കുറിച്ചുള്ള വര്‍ക്ക്‌ഷോപ്പും ഏവരേയും ആകര്‍ഷിച്ചു. 1988-ല്‍ കേരളത്തിലെ കലകളുടെ നാടായ തൃപ്പൂണിത്തുറയില്‍ ഗുരു ദിലീപ്‌ജി ആരംഭിച്ച ഇന്റര്‍ ഫെയ്‌ത്ത് സത്‌സംഗങ്ങള്‍ ഇന്ന് പല രാജ്യങ്ങിലും തന്റെ ശിഷ്യരിലൂടെയും സുഹൃത്തുക്കള്‍ മുഖേനയും പ്രചരിക്കുന്നുണ്ട്. യോഗയുടേയും ഭാരതീയ സംസ്‌കാരത്തിന്റേയും ആഗോള പ്രചാരണത്തിനായി ഒട്ടനവധി രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും അനവധി സംഘടനകളുടെ ഉപദേശകനുമായി പ്രവര്‍ത്തിക്കുന്ന ഗുരു ദിലീപ്‌ജി ഐക്യരാഷ്‌ട്ര സഭയുടെ എന്‍.ജി.ഒ അഫിലിയേഷനുള്ള `യൂണിവേഴ്‌സല്‍ ഫെഡറേഷന്‍ ഫോര്‍ വേള്‍ഡ് പീസ്' എന്ന സംഘടനയുടെ പീസ് അംബാസിഡറും, ഇന്റര്‍നാഷണല്‍ ഗുരുകുല കമ്യൂണിറ്റിയുടെ പ്രസിഡന്റുമാണ്. ന്യൂയോര്‍ക്ക് സിറ്റിയില്‍ 43-മത് സ്‌ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന യൂണിഫിക്കേഷന്‍ ചര്‍ച്ചിന്റെ യോഗാ പരിശീലനവും , ഇന്റര്‍ ഫെയ്‌ത്ത് സത്‌സംഗങ്ങളും, ഇന്റര്‍ കള്‍ച്ചറല്‍ പരിപാടികളും നയിക്കുന്ന ഗുരു ദിലീപ്‌ജി ചെന്നിത്തല നടയില്‍ കുടുംബാംഗവും പരുമല കാവില്‍ കുടുംബാംഗവുമാണ്.
Comments
CONGRATS DIEEPJI !! You deserve it. Keep up your good work.
Regrds
Alex