You are Here : Home / USA News

നൃത്യജോതി ഡാന്‍സ്‌ അക്കാദമി മോറീസ്‌ വില്ലിയില്‍ ആരംഭിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, September 06, 2013 10:27 hrs UTC

നോര്‍ത്ത്‌ കരോലിന: നമ്മുടെ കേരളത്തിന്റെ തനതായ കലകള്‍ എന്ന്‌ അഭിമാനിക്കാവുന്ന, കുച്ചുപ്പുടി, മോഹിനിയാട്ടം ക്ലാസിക്കല്‍ ഡാന്‍സ്‌ എന്നീ വിശിഷ്ട കലകളുടെ ക്ലാസുകള്‍ നോര്‍ത്ത്‌ കരോലിന നിവാസികള്‍ക്കുവേണ്ടി ആരംഭിക്കുന്നതായി ഇതിന്റെ അദ്ധ്യാപനം നടത്തുന്ന അഞ്‌ജു.കെ ചന്ദ്രന്‍ അിറയിച്ചു. ഈ അദ്ധ്യാപികയ്‌ക്ക്‌, ക്ലാസിക്കല്‍ ഡാന്‍സ്‌,ഫോക്ക്‌ ഡാന്‍സ്‌, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കഥകളി, ചാക്യാര്‍ക്കൂത്ത്‌, ഓട്ടം തുള്ളല്‍ എന്നീ നാട്യ കലകളില്‍ ഇരുപതില്‍ കൂടുതല്‍ വര്‍ഷത്തെ നിരന്തരമായ സാധകത്തിലൂടെ കരസ്ഥമാക്കിയ അദ്ധ്യാപന പാഠവമുണ്ട്‌. അഞ്‌ജു, കര്‍ണാടക സംഗീതത്തിലും, അഷ്ടപദി, വയലിന്‍ എന്നീ കലകളിലും പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുണ്ട്‌. ഈ അദ്ധ്യാപിക നൃത്തകലയില്‍ കോളേജ്‌ പഠനകാലത്ത്‌ കലാതിലകം ആയിരുന്നു. അഞ്‌ജു ഇതിനോടകം 100ല്‍ പരം സ്‌റ്റേജ്‌ ഷോകള്‍ അമേരിക്കയിലെ പല സ്‌റ്റേജുകളിലും നടത്തിവരുന്നു. കേരളത്തിലെ സൂര്യ ടി.വി, ദൂരദര്‍ശന്‍, ജയ ടി.വി, എന്നീ ചാനലുകളിലും , അഞ്‌ജു പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: ഫോണ്‍: 919 358 6773 അഞ്‌ജു .കെ.ചന്ദ്രന്‍ or nrtiyajyoti@gmail.com. ബാബു കുറ്റിയാത്ത്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.