ഈസ്റ്റ് വിന്‍ഡ്‌സര്‍ (ന്യൂജേഴ്‌സി) : രുചിയുടെ രസതന്ത്രമൊരുക്കി ന്യൂജേഴ്‌സി മലയാളികള്‍ക്കായി പുതിയൊരു റസ്റ്റോറന്റ് തുറന്നു. ആഢ്യത്വമുള്ളൊരു പേരും- കൊച്ചി. ഈസ്റ്റ് വിന്‍ഡ്‌സര്‍ മേയര്‍ ജാനിസ് എസ് മിറോനോവ് ആണ് റിബ്ബണ്‍ മുറിച്ച് ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചത്. മലയാളികളും, അമേരിക്കക്കാരും ഉള്‍പ്പെടെയുള്ളവര്‍ ഉദ്ഘാടന ചടങ്ങിന് സാക്ഷ്യം വഹിച്ചു. കേറ്ററിംഗ്/ റെസ്റ്റോറന്‍ര് മാനേജ്‌മെന്റെ രംഗത്ത് ഉന്നതമായ വിദ്യാഭ്യാസയോഗ്യതകളുള്ള രണ്ട് യുവസംരംഭകരാണ് കൊച്ചിയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്. എക്‌സിക്യൂട്ടീവ് ഷെഫ് ജെബു മാത്യൂ മദ്ധ്യപ്രദേശില്‍ വളരുകയും, നാഗ്പൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കേറ്ററിംഗ് ടെക്‌നോളജിയില്‍ നിന്ന് ഗ്രാഡ്വേറ്റ് ചെയ്യുകയും ചെയ്തു. റ്റോം തോമസ് കൊച്ചിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ കണ്ടും കേട്ടും വളര്‍ന്ന ശേഷം ഇത്താക്കയിലെ കോര്‍ണേല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് റെസ്റ്റോറന്റ് മാനേജ്‌മെന്റില്‍ ഗ്രാജ്വേറ്റ് ചെയ്തു. കണ്ടതും പഠിച്ചതും അനുഭവിച്ചതും, പഠിച്ചതുമെല്ലാം ചേര്‍ന്ന് കഴിഞ്ഞപ്പോള്‍ രണ്ട് പേരുടെയും സ്വപ്നങ്ങള്‍ക്ക് ചിറക് മുളച്ചു. അങ്ങിനെയാണ് കൊച്ചി പിറവിയെടുത്തത്. കൊച്ചിയെന്നത് പ്രാദേശിക പേരാണെങ്കിലും നോര്‍ത്ത് സൗത്ത് ഇന്ത്യന്‍ വിഭവങ്ങളുടെ കലവറയാണ് കൊച്ചി റെസ്റ്റോറന്റ്. ചെട്ടിനാട് വിഭവങ്ങള്‍ ഒരുക്കുന്നതില്‍ പ്രാഗത്ഭ്യമുള്ളവരാണ് രണ്ട് പേരും. കേരളീയ വിഭവങ്ങളുടെ നിരയില്‍ മീന്‍ പൊള്ളിച്ചത്, മലബാര്‍ മീന്‍കറി, തന്തൂരി ഫിഷ് തുടങ്ങിയ ഒന്നാം സ്ഥാനത്താണ്. പ്രവര്‍ത്തനമാരംഭിച്ച് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ന്യൂയോര്‍ക്കില്‍ നിന്നും ഫിലാഡല്‍ഫിയയില്‍ നിന്നും കേട്ടറിവ് വെച്ച് രുചിയറിയുവാന്‍ ആവേശഭരിതരായാണ് പങ്കുവെയ്ക്കുന്നത്. വെജിറ്റേറിയന്‍സിനും, നോണ്‍ വെജിറ്റേറിയന്‍സിനും ഉള്‍പ്പെടുന്ന, നാവിന് രുചികരമായ വിഭവങ്ങളൊരുക്കി കാത്തിരിക്കുകയാണ് ഇന്ത്യയുടെ പ്ലൈസ് കോസ്റ്റില്‍ നിന്നും വളരെ ദൂരെ അറ്റ്‌ലാന്റിക്ക് തീരപ്രദേശത്തുള്ള ഈസ്റ്റ് വിന്‍ഡ്‌സറിലെ കൊച്ചീ രാജാവ്. അഡ്രസ്സ്: 370, US 130 South, East Windsor, NJ -08520, Tel:(609)- 918-1786
Comments