You are Here : Home / USA News

ആകാശയാത്രയില്‍ അലക്‌സ്‌ കെ പോള്‍ എഴുതിയ വിശുദ്ധ അല്‍ഫോാന്‍സാമ്മയുടെ ഗാനം പ്രിയങ്കരമായ്‌ മാറുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, September 07, 2013 07:58 hrs UTC

ഭാരതഭൂവില്‍ കേരള മണ്ണിലിതാ

ഉയരും പെരുമയിലൊരു ചെറുഗ്രാമം

താപസ്സ ജീവിത യാതന ഏറ്റവളാല്‍

പുകഴും പ്രഭയായ്‌ ഭരണങ്ങാനം .....

പിന്നണി ഗായകനും, ഗാനരചയിതാവും, സംഗീതസംവിധായകനുമായ അലക്‌സ്‌ കെ പോള്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമത്തിലുള്ള അമേരിക്കയിലെ ആദ്യ ദേവാലയമായ അറ്റ്‌ലാന്റ സീറോ മലബാര്‍ സെന്റ്‌ അല്‍ഫോാന്‍സാ ദേവാലയത്തിലെ പെരുനാളിനോടനുബന്ധിച്ചു നടത്തിയ ക്രിസ്‌തീയ ഗാനസന്ധ്യയില്‍ പരിശുദ്ധദേവാലയത്തിനായും വിശ്വാസ്സികള്‍ക്കായും സമര്‍പ്പിച്ച്‌ പാടിയ വിശുദ്ധ അല്‍ഫോന്‍സാമ്മയെ സ്‌മരിക്കുന്ന ഈ ഗാനമാണ്‌ ന്യുജെഴ്‌സ്സി വിമാന താവളത്തില്‍ നിന്നും അറ്റ്‌ലാന്റ യിലേക്കുള്ള യാത്രാമദ്ധ്യേ ഡല്‍റ്റ എയര്‍വേയ്‌സ്‌ വിമാനത്തില്‍ ഇരുന്ന്‌ എഴുതിപൂര്‍ത്തീകരിച്ച്‌ അലക്‌സ്‌ തന്നെ പാടിയത്‌. അഞ്ച്‌ മിനിട്ട്‌ ദൈര്‍ഘ്യമുള്ള ഈ മനോഹരഗാനം ഗാനസന്ധ്യയിലെ ഏറ്റവും ശ്രദ്ധ ആകര്‍ഷിച്ചവയില്‍ ഒന്നായി എന്നത്‌ അതിലും യാദൃശ്ചികം. അവിശ്വസ്സനീയമായി ശ്രോതാക്കള്‍ക്ക്‌ തോന്നിയ ഈ സൃഷ്ട്‌ടിയുടെ ഉത്ഭവം അലക്‌സ്‌ കെ പോള്‍ തന്നെ പരിപാടിക്കിടയില്‍ വിശദീകരിച്ചത്‌ ജനങ്ങളില്‍ ആശ്ചര്യം ഉളവാക്കി. ദൈവത്തിേെന്റാ അളവറ്റ കൃപയും അനുഗ്രഹവും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മദ്ധ്യസ്ഥതയും ഈ ഗാനസൃഷ്ട്‌ടിക്ക്‌ കാരണമായി എന്ന്‌ അലക്‌സ്‌ സാക്ഷ്യപ്പെടുത്തുന്നു. അറ്റ്‌ലാന്റയില്‍ ജൂലൈ 27ന്‌ വൈകിട്ട്‌ 8 മണിക്കുള്ള ഗാനസന്ധ്യക്ക്‌ വേണ്ടി ന്യുജെഴ്‌സിയില്‍ നിന്നും വൈകിട്ട്‌ 4.45 ന്‌ യാത്ര തിരിച്ച ഫ്‌ളൈറ്റിലിരുന്നാണ്‌ അലക്‌സ്‌ കെ പോള്‍ ഈ ഗാനം പൂര്‍ത്തീകരിച്ചത്‌. കേരളത്തിലും, ഇന്ത്യയില്‍ ഉടനീളവും വിദേശ രാജ്യങ്ങളിലും `സംഗീത സന്ദേശം' എന്ന വ്യത്യസ്‌തമായ ക്രിസ്‌തീയ പ്രോഗ്രാം നടത്തിവരുന്ന അലക്‌സ്‌ കെ പോള്‍ മുമ്പും നൈമിഷികമായി ഗാനങ്ങള്‍ ഒരുക്കി ആലപിച്ച്‌ ശ്രദ്ധ നേടിയിട്ടുണ്ട്‌. ഇരുപത്തിനാല്‌ മണിക്കൂറിനുള്ളില്‍ മൂന്ന്‌ സ്റ്റേറ്റുകളിലായി മൂന്ന്‌ പ്രോഗ്രാമുകളി ല്‍ ഗാനങ്ങള്‍ ആലപിച്ച അനുഭവവും ഇരുപത്തിയഞ്ച്‌ വര്‌ഷം ന നീണ്ട തന്റെ്‌ സംഗീത ജീവിതത്തില്‍ അന്ന്‌ ആ പ്രോഗ്രാമോടെ ഉണ്ടായി എന്ന്‌ അലക്‌സ്‌ പറയുന്നു. വിവരങ്ങള്‌ക്ക്‌ Phone USA. 516-939-5879 INDIA. 9447278153, 04682343385. Email alexkpaul2009@gmail.com web.www.smaimusic.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.