ന്യൂയോര്‍ക്ക്: സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് മിഷന്‍ ചര്‍ച്ചില്‍ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് ഉപവാസധ്യാനയോഗം നടത്തപ്പെട്ടു. ഫാ. സക്കറിയാസ് വള്ളിക്കോലില്‍ മുഖ്യ പ്രഭാഷണം നടത്തി. കൃപനിറഞ്ഞവളെ നിനക്ക് വന്ദനം, എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുത്തുവരുവാനുള്ള ഭാഗ്യം എനിക്ക് എങ്ങനെ ഉണ്ടായി എന്ന് ആശ്ചര്യപ്പെട്ട് സന്തോഷിച്ചിരുന്ന ഏലിശബേത്തിന്റെ വാക്കുകളില്‍ നിന്ന് മാതാവിന്റെ സാന്നിധ്യം സന്തോഷം നല്‍കുന്നതും, അനുഗ്രഹിക്കപ്പെട്ടതുമാണെന്ന് തിരിച്ചറിയുന്നുവെന്ന് ഫാ. സക്കറിയാസ് വള്ളിക്കോലില്‍ പ്രഭാഷണത്തില്‍ പറഞ്ഞു. ക്രിസ്‌തുവിന്റെ രക്ഷ പ്രവര്‍ത്തനത്തിനും ലോക വീണ്ടെടുപ്പിനും സഹായകമേകി, വീണ്ടെടുപ്പിന്റെ ഭാഗമായിത്തീരാന്‍ കരുണ ലഭിച്ച മാതാവിന്റെ സാന്നിധ്യം ആശ്വാസവും അനുഗ്രഹവുമാണ്. ഹൃദയവിശുദ്ധിയുള്ളവര്‍ ദൈവത്തെ കാണും എന്നെഴുതിയിരിക്കുന്നു. അങ്ങനെ ഹൃദയവിശുദ്ധിയോടെ ദൈവത്തെ കണ്ടവരെ ദര്‍ശിക്കുകയും അവരുടെ പാത പിന്തുടരുകയും ചെയ്‌താല്‍ നമുക്കും ദൈവത്തെ അനുഭവിക്കാനും കാണാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പഠന ക്ലാസും ധ്യാനവും വിശുദ്ധ കുര്‍ബാനയും രോഗികള്‍ക്കുള്ള പ്രത്യേക ധ്യാനവും നടത്തപ്പെട്ടു. വന്നെത്തിയ വിശ്വാസികള്‍ക്ക് സെക്രട്ടറി അനിയന്‍ ഉമ്മനും, ട്രസ്റ്റി ഷാജി ചാക്കോയും നന്ദി പറഞ്ഞു.
Comments