ഷിക്കാഗോ: ഷിക്കാഗോ അതിരൂപതയിലെ മലയാളി കത്തോലിക്കരുടെ ഇടവക ദേവാലയമായ മോര്‍ട്ടന്‍ഗ്രോവ് സെന്റ് മാര്‍ത്താ പള്ളിയിലെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 22-ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ആഘോഷിക്കുവാന്‍ തീരുമാനിച്ചതായി ഫാ. ആന്റണി ബെനഡിക്ട് അറിയിച്ചു. ഓണാഘോഷ പരിപാടികള്‍ക്ക് മുഖ്യാതിഥിയായി കേരളത്തില്‍ നിന്ന് കോട്ടപ്പുറം രൂപതാ മെത്രാന് അഭിവന്ദ്യ പിതാവ് ജോസഫ് കാരിക്കശേരി ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരം 5 മണിക്ക് ദിവ്യബലിയും തുടര്‍ന്ന് ഓണദ്യയും കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. നല്ലവരായ എല്ലാ വിശ്വാസികളേയും സെന്റ് മാര്‍ത്താ പള്ളിയിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. പിതാവിനെ എയര്‍പോര്‍ട്ടില്‍ നിന്നും സ്വീകരിക്കാന്‍ താത്പര്യമുള്ള ഇടവകാംഗങ്ങള്‍ 18-ന് ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് ഒഹയര്‍ എയര്‍പോര്‍ട്ടില്‍ എത്തണമെന്ന് പള്ളി കമ്മിറ്റി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ആന്റണി ബെനഡിക്ട് (773 414 4546).
Comments