ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അഞ്ചാമത് ദേശീയ കോണ്‍ഫ്രന്‍സിനു സെപ്റ്റംമ്പര്‍ 21നു ന്യൂജേഴ്സിയില്‍ കിക്കോഫ്.ബര്‍ഗന്‍ഫീല്‍ഡിലുള്ള ടേസ്റ്റ് ഓഫ് ഇന്ത്യ റെസ്റ്റോറന്റില്‍ വൈകിട്ട് നാലുമണിക്ക് പ്രശസ്ത സിനിമാ സംവിധായകന് ബ്ലസ്സി കിക്കോഫ് നിര്‍വഹിക്കും. ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇന്ത്യാ പ്രസ്ക്ലബ് ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. നവംബര്‍ 1,2,3 തിയതികളില്‍ നടക്കുന്ന കോണ്‍ഫ്രന്‍സ് ഇതിനോടകം തന്നെ മാധ്യമലോകത്ത് ചര്‍ച്ചാ വിഷയമായിക്കഴിഞ്ഞു. ഇന്ത്യയിലെയും അമേരിക്കയിലെയും മുന്‍നിര മാധ്യമപ്രവര്‍ത്തകര്‍ കോണ്ഫ്രന്സില് പങ്കെടുക്കുന്നുണ്ട്. മലയാള മനോരമ അസോഷിയേറ്റ് എഡിറ്റര്‍ ജോസ് പനച്ചിപ്പുറം. ആര്. ശ്രീകണ്ഠന്‍നായര്‍, പൈനീയര് ദല്‍ഹി കറസ്പോണ്ടന്റ് ജെ.ഗോപീകൃഷ്ണന് എന്നിവരും രാഷ്ട്രീയസാമൂഹിക രംഗത്തെ പ്രമുഖരും കോണ്ഫ്രന്സില് പങ്കെടുക്കും. മാധ്യമസ്നേഹികളുടെയും ,പ്രവര്‍ത്തകരുടെ നിര്ലോഭാമായ സഹകരണവും പിന്തുണയും കൊണ്ടാണ് ഇതിനു മുന്‍പുള്ള കോണ്‍ഫ്രന്‍സുകള്‍ വന്‍ വിജയമാക്കിതീര്ത്തത്.ഇത്തവണയും മാധ്യമസ്നേഹികളുടെ സഹകരണം അഭ്യര്‍ഥിക്കുന്നു.കോണ്ഫ്രന്സില് പങ്കെടുക്കാന്‍ താല്പര്യമുള്ളവര് എത്രയും വേഗം സോമര്‍സെറ്റിലുള്ള ഹോളിഡെ ഇന്നില്‍ മുറികള്‍ ബുക്ക് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐപിസിഎന്‍എ നാഷണല്‍ കമ്മിറ്റിയുമായി ബന്ധപ്പെടണം.
Address :
Taste of India
81 New Bridge Rd
Bergenfield , NJ
Comments