ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന വിദ്യാജ്യോതി മലയാളം സ്‌കൂളിന്റെ ഈ വര്‍ഷത്തെ ക്ലാസ്സുകള്‍ റോക്‌ലാന്റ് ക്ലാര്‍ക്‌സ്ടൗണ്‍ സൗത്ത് ഹൈസ്‌കൂളില്‍ ആരംഭിച്ചു. എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരം ഏഴു മണി മുതല്‍ ഒന്‍പതു മണി വരെയാണ് ക്ലാസ്സുകള്‍ നടക്കുന്നത് എന്ന് പ്രിന്‍സിപ്പല്‍ ജോസഫ് മുണ്ടഞ്ചിറ അറിയിച്ചു. സെപ്റ്റംബര്‍ 13 വെള്ളിയാഴ്ച്ച ഏഴു മണിക്ക് ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ ബോസ് കുരുവിള ഔപചാരികമായി സ്‌കൂളിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യുകയും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും സ്വാഗതം ആശംസിക്കുകയും ചെയ്തു. സെക്രട്ടറി അലക്‌സാണ്ടര്‍ പൊടിമണ്ണില്‍, ട്രസ്ടീ ബോര്‍ഡ് ചെയര്‍മാന്‍ ഇന്നസെന്റ് ഉലഹന്നാന്‍, ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് വര്‍ഗീസ് ഒലഹന്നാന്‍, വിദ്യാജ്യോതി മലയാളം സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ മറിയാമ്മ നൈനാന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. അതിനു ശേഷം സന്നിഹിതരായിരുന്ന എല്ലാ കുട്ടികളുടെയും രജിസ്‌ട്രേഷന്‍ നടന്നു. ചടങ്ങില്‍ വളരെയധികം ആളുകള്‍ പങ്കെടുത്തു. ഈ മലയാളം സ്‌കൂളിന്റെ പ്രയോജനം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ ശ്രമിക്കും എന്ന് ജോയിന്റ് സെക്രട്ടറി കൂടി ആയ മത്തായി പി ദാസ് പറഞ്ഞു
Comments