കൊളോണ്‍ : ഓണസദ്യയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന കൊളോണ്‍ പട്ടണത്തിന് സമീപം സ്ഥിതിചെയ്യുന്ന പോര്‍സിലെ നാല്‍പ്പത്തിഅഞ്ചില്‍പ്പരം മലയാളി കുടുംബങ്ങളുടെ സംഗമവും ഓണാഘോഷവും സംയുക്തമായി പോര്‍സിലെ അലക്‌സിയാനര്‍ ആശുപത്രി ഹാളില്‍ സെപ്റ്റംബര്‍ 14 ന് വൈകുന്നേരം കേരളത്തനിമയാര്‍ന്ന പരിപാടികളോടെ നടത്തി. എബ്രഹാം വി തോമസ് ഭദ്രദീപം കൊളുത്തി ഓണാഘോഷം ഉദ്ഘാടനം നിര്‍വഹിച്ചു. ബേബി ചാലായില്‍ സ്വാഗതം ആശംസിച്ചു. തോമസ് ചക്യത്ത്, പോള്‍ ഗോപുരത്തിങ്കല്‍ തുടങ്ങിവയര്‍ ഓണ ആശംസകള്‍ നല്‍കി, ടോം കളത്തിപ്പറമ്പില്‍ , ബൈജു പോള്‍ എന്നിവര്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു. കൊട്ടും, കുരവയും, താളമേളങ്ങളും, അകമ്പടിയേന്തി ജോര്‍ജ് അട്ടിപ്പേറ്റി മഹാബലി തമ്പുരാനായി എഴുന്നെള്ളിവന്നപ്പോള്‍ ഐശ്യര്യപൂര്‍ണ്ണവും സമ്പല്‍ സമൃദ്ധവുമായ ചതിയും വഞ്ചനയുമില്ലാത്ത ഭൂതകാലത്തിന്റെ ഓര്‍മ്മകളിലേയ്ക്ക് പ്രേക്ഷക മനസുകളെ കൊണ്‌ടെത്തിച്ചു. കേരളസ്ത്രീകളുടെ തനതുകലാരൂപമായ തിരുവാതിരകളി, ഹാസ്യം തുളുമ്പുന്ന വിവിധതരം സ്‌കെച്ചുകള്‍ , കേരളത്തിന്റെ പാരമ്പര്യവും പൈതൃകവും വിളിച്ചറിയിക്കുന്ന പകിട്ടാര്‍ന്ന പരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. പാപ്പച്ചന്‍ പുത്തന്‍പറമ്പിലിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ വിഭവസമൃദ്ധമായ ഓണസദ്യ ഏറെ ശ്രദ്ധയാകര്‍ഷിച്ചു. കേരളത്തില്‍ നിന്നും എത്തിച്ച തൂശനിലയില്‍ പഴം, പപ്പടം, പായസം ഉള്‍പ്പടെ ഇരുപത്തിയൊന്നു കൂട്ടം കറികളും സദ്യയ്ക്ക് ഉണ്ടായിരുന്നു. തോമസ്, അനി കാനച്ചേരി, ബേബിച്ചന്‍ , കുഞ്ഞമ്മ കൊച്ചാലുംമൂട്ടില്‍ , സണ്ണി,റോസമ്മ വെള്ളൂര്‍ , അപ്പച്ചന്‍ ചന്ദ്രത്തില്‍ , തങ്കപ്പന്‍ പട്ടത്താനം, ജോസഫ്, ഗ്രേസി മുളപ്പന്‍ചേരി, ബേബി-ലൂസി ചാലായില്‍ , തോമസ്-ലില്ലി ചക്യാത്ത്, ജോയി, ഗ്രേസി കൊമരപ്പള്ളി, പോള്‍ -ജെമ്മ ഗോപുരത്തിങ്കല്‍ , സംഗീതാ ആര്‍ട്‌സ് ക്ലബിന്റെ നായകനും ഗായകനുമായ ജോണി ചക്കുപുരയ്ക്കലും സഹപവര്‍ത്തകരും തുടങ്ങിവയര്‍ പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു. അനി കാനച്ചേരി നന്ദിയും പറഞ്ഞു. വാര്‍ത്ത അയച്ചത് : ജോണ്‍ കൊച്ചുകടത്തില്‍
Comments