ഫ്രാങ്ക്ഫര്‍ട്ട്: അന്തരാഷ്ട്ര ഓട്ടോമൊബൈല്‍ (ഐ.എ.എ) പ്രദര്‍ശനത്തോടൊപ്പം നടത്തിയ ഇന്ത്യ ഡേ വിജയകരമായി നടന്നു. ഫ്രാങ്ക്ഫര്‍ട്ട് അന്തരാഷ്ട്ര കോണ്‍ഗ്രസ് സെന്റെറിലെ ഇലുസ്യോണ്‍ ഹാളില്‍ നടന്ന ഇന്ത്യാ ഡേയില്‍ ഇന്‍ഡോ-ജര്‍മന്‍ ചെയ്ബര്‍ ഓഫ് കൊമേഴ്‌സ് ചീഫ് എക്‌സിക്യൂട്ടിവ് ബേണ്‍ഹാര്‍്ഡ് സ്‌റ്റൈന്‍ബ്രൂക്ക് വിശിഷ്ടാതിഥികളെയും, പങ്കെടുത്തവരെയും സ്വാഗതംചെയ്തു. ജര്‍മന്‍ ഓട്ടേമൊബൈല്‍ ഇന്‍ഡസ്ട്രീസ് പ്രസിഡന്റ് ഡോ.മത്തിയാസ് വിസ്മാന്‍ , ഇന്ത്യന്‍ ഹെവി ഇന്‍ഡസ്ട്രീസ് ആന്റ് പബ്‌ളിക് എന്റര്‍പ്രൈസസ് മന്ത്രി പ്രഫുല്‍ പട്ടേല്‍ , ഇന്ത്യയിലെ ജര്‍മന്‍ അംബാസിഡര്‍ മിഖായേല്‍ സ്‌റ്റൈനര്‍ , ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ രവീഷ് കുമാര്‍ , ഇന്ത്യന്‍ ഓട്ടേമൊബൈല്‍ മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വിക്രം കിര്‍ലോസ്‌കര്‍ , ഇന്ത്യന്‍ ഹെവി ഇന്‍ഡസ്ട്രീസ് ജോയിന്റ് സെക്രട്ടറി ഡോ. അംബുജ് ശര്‍മ്മ, ബോഷ് ഇന്ത്യ ചെയര്‍മാന്‍ വി.കെ. വിശ്വനാഥന്‍ , ഫോള്‍ക്ക്‌സ്‌വാഗന്‍ ഇന്ത്യാ എം.ഡി. അരവിന്ദ് സാക്‌സീനാ, ഓഫ് ഓട്ടാമൊബൈല്‍ കൊമ്പോണന്റ് മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഹരീഷ് ലക്ഷ്മണ്‍ എന്നിവര്‍ ഇന്ത്യ ഡേ യില്‍ പങ്കെടുത്ത് ഇപ്പോഴത്തെ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിയുടെ സ്വതന്ത്ര നിലപാടുകള്‍ വിവരിച്ച് കൂടുതല്‍ ബിസിനസ് തുടങ്ങാന്‍ ജര്‍മന്‍ ഓട്ടാമൊബൈല്‍ ഇന്‍ഡസ്ട്രിയെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. ഓട്ടോമൊബൈല്‍ ഉല്പാദന രംഗത്ത് ആറാം സ്ഥാനത്ത് നിലകൊള്ളുന്ന ഇന്ത്യയിലെ മാര്‍ക്കറ്റ് വളരെയേറെ വികസന സദ്ധ്യതയുള്ളതാണെന്നും, ദിവസേന വാഹനങ്ങളുടെ വില്പന കുതിച്ചു കയറുകാണെന്നും കണക്കുകള്‍ നിരത്തി ഇന്ത്യന്‍ പ്രതിനിധികള്‍ വിവരിച്ചു. കുറെ കാലമായി ഇന്ത്യയില്‍ നില നിന്നിരുന്ന ഇറക്കുമതി നിയന്ത്രണങ്ങളും, നിക്ഷേപ വ്യവസ്ഥകളും വളരെ ഔദാര്യമാക്കിയിട്ടുണ്ടെന്നും, അതുകൊണ്ട് ഈ ഓട്ടോമൊബൈല്‍ രംഗത്ത് ഇന്ത്യയിലേക്ക് കടന്ന് വരാനും തങ്ങളുടെ ബിസിനസ് വിപുലീകരിക്കാനും ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രി പ്രഫുല്‍ പട്ടേല്‍, ജര്‍മന്‍ ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിയോട് അഭ്യര്‍ത്ഥിച്ചു. ലോക മാര്‍ക്കറ്റില്‍ കുതിച്ചുയരുന്ന ഇന്ധന വിലയെ മറികടക്കാന്‍ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിയും ഇലക്‌ട്രോ കാറുകളുടെ നിര്‍മ്മാണ ഗവേഷണത്തില്‍ വളരെയേറെ പുരോഗതി വന്നിട്ടുണ്ടെന്ന് മന്ത്രി പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്നും ടാറ്റാ, റീക്കോ ഓട്ടോ ഇന്‍ഡസ്ട്രീസ്, എ.സി.എം.എ., ഗോയിന്‍ഡി, മഹീന്ദ്രാ, മെറ്റല്‍മാന്‍ , റാണെ ഗ്രൂപ്പ്, സന്‍ധാര്‍ ടെക്‌നോളജി, ശിവം ഔട്ടോ ടെക്, ടൗറൂസ് എന്നീ കമ്പനികളുടെ പ്രതിനിധികള്‍ 65 മത് അന്തരാഷ്ട്ര ഓട്ടോമൊബൈല്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നു. ഓട്ടേമൊബൈല്‍ ഇന്‍ഡസ്ട്രിയില്‍ ഇന്ത്യയുടെ വൈദഗ്ദ്ധ്യം ലോകത്തിന് കാണിച്ചു കൊടുക്കുകയും, ഈ മേഖലയില്‍ ഇന്ത്യയിലേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുകയുമാണ് 'ഇന്ത്യഡേ' നടത്തി ഇന്‍ഡോ-ജര്‍മന്‍ ഓഫഓട്ടാമൊബൈല്‍ അസോസിയേഷനും ഇന്ത്യന്‍ ഗവര്‍മെന്റും ചെയ്തത്. വാര്‍ത്ത അയച്ചത് : ജോര്‍ജ് ജോണ്‍
Comments