ദോഹ : ' പരിസ്ഥിതി സംരക്ഷണവും ശുചിത്വവും ഓരോ വ്യക്തിയും ജീവിതത്തിന്റെ ഭാഗമാക്കി അതിനെ പ്രയോഗവത്കരിക്കണമെന്ന് ആര്‍ .എസ്.സി അസീസിയ സോണ്‍ സംഘടിപ്പിച്ച വിചാര സദസ്സ് അഭിപ്രായപ്പെട്ടു. ഹരിത രാഷ്ട്രീയത്തിന്റെ ജീവിത പരിപ്രേക്ഷ്യം എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച വിചാര സദസ്സ് ആവാസ വ്യവസ്ഥയില്‍ ആധുനിക വ്യവസായ വത്കരണം നടത്തുന്ന പ്രകൃതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുറന്നു കാട്ടുന്നതായി. അബൂഹമൂര്‍ ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ആര്‍ . എസ്. സി അസിസിയ സോണ്‍ ചെയര്‍മാന്‍ ഹസ്സന്‍ സഖാഫി ആതവനാട് അധ്യക്ഷത വഹിച്ചു. നാഷണല്‍ കണ്‍വീനര്‍ ഉമര്‍ കുണ്ടുതോട് ഉദ്ഘാടനം ചെയ്തു. ഖത്തറിലെ വിവിധ രാഷ്ട്രീയ -സാമുഹ്യ സംഘടനകളെ പ്രതിനിധീകരിച്ച് നാരായണന്‍ കരിയാട് (ഇന്‍കാസ്), ബാബു മണിയൂര്‍ (സംസ്‌കൃതി), മിജിയാസ് ഇ.കെ (കെ. എം. സി.സി), അഡ്വ. ജാഫര്‍ഖാന്‍ , മുഹ്‌സിന്‍ ചേലേമ്പ്ര (ഐ.സി.എഫ്), ജുനൈദ് വയനാട് (സോഷ്യലിസ്റ്റ് ജനത) എന്നിവര്‍ പങ്കെടുത്തു. ബഷീര്‍ തുവാരിക്കല്‍ മോഡറേറ്ററായിരുന്നു. ശംസുദ്ധീന്‍ സഖാഫി സ്വാഗതവു നവാസ് കെ.പി നന്ദിയും പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 33161289
അബ്ദുള്‍ ഖാദര്‍ കക്കുളത്ത്
Comments