ദോഹ: 2022 ലോകകപ്പ് ഫുട്‌ബോള്‍ ഖത്തറില്‍ നിന്ന് മാറ്റാന്‍ അനുവദിക്കില്ലെന്ന് ഖത്തര്‍ ലോകകപ്പിന്റെ ചുമതല വഹിക്കുന്ന ഹസന്‍ അല്‍ തവാദി. ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം ഊന്നി പറഞ്ഞത്. മറ്റേതെങ്കിലും രാജ്യത്തേക്ക് ടൂര്‍ണമെന്റ് മാറ്റണമെന്ന അഭിപ്രായത്തോനാട് ഖത്തറിന് ഒരിക്കലും യോജിക്കാന്‍ സാദ്ധ്യമല്ല ടൂര്‍ണമെന്റ് നടത്തുന്നതിന് ഫിഫയുമായുണ്ടാക്കിയ നിബന്ധനകള്‍ വളരെ കൃത്യമായി പാലിക്കുന്നതിന് ഖത്തര്‍ പ്രതിജ്ഞാബദ്ധമാണ്. മാത്രമല്ല അതിന്നു വേണ്ടി കഠിനാധ്വാനം ചെയ്യുന്നുമുണ്ട്. ടൂര്‍ണമെന്റ് വിജയകരമായി നടത്താന്‍ എത്ര വലിയ പരിശ്രമങ്ങള്‍ക്കും രാജ്യം തയാറാണെന്നും അദ്ദേഹം പറഞ്ഞു. ലോകപ്പ് നടത്താന്‍ പറ്റിയ മേഖല തന്നെയാണ് മിഡില്‍ ഈസ്റ്റും ഖത്തറും. മിഡില്‍ ഈസ്റ്റിനെയാണ് ഞങ്ങള്‍ പ്രതിനിധീകരിക്കുന്നത്. പശ്ചിമേഷ്യന്‍ ലോകകപ്പാണ് 2022 ല്‍ വരാനിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ടൂര്‍ണമെന്റ് നടക്കുന്ന ജൂണ്‍ മാസം ഖത്തറിലുണ്ടാകാനിടയുള്ള ഉയര്‍ന്ന ചൂട് കണക്കിലെടുത്ത് മല്‍സരങ്ങള്‍ ശൈത്യകാലത്തേക്ക് മാറ്റണമെന്ന് ഫിഫ പ്രസിഡന്റ് സെപ് ബ്‌ളാറ്ററുടെ പ്രസ്താവനയെത്തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഖത്തര്‍ വീണ്ടും നിലപാട് വ്യക്തമാക്കിയത്. ടൂര്‍ണമെന്റ് ഖത്തറില്‍ നിന്നുതന്നെ മാറ്റണമെന്ന വാദവുമായി ഇംഗ്‌ളീഷ് ഫുട്ബാള്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ഗ്രെഗ് ഡൈക്കും യൂറോപ്യന്‍ ഫുട്ബാള്‍ ലോബിയും രംഗത്തുവന്നിരുന്നു.
അബ്ദുള്‍ ഖാദര്‍ കക്കുളത്ത്
Comments