അക്ബര്‍ പൊന്നാനി
ജിദ്ദ: ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഹജ്ജ് ക്യാമ്പ് വേറിട്ട അനുഭവമായി. പുത്തനത്താണി മലബാര്‍ ഹൗസില്‍ സംഘടിപ്പിച്ച ക്യാംപില്‍ നൂറുകണക്കിന് ഹാജിമാര്‍ പങ്കെടുത്തു. ഹജ്ജിന്റെ യാത്ര മുതല്‍ വിവിധ ഘട്ടങ്ങളില്‍ ചെയ്യേണ്ട കാര്യങ്ങള്‍ എല്‍.സി.ഡിയുടെ സഹായത്തോടെ ക്യാമ്പില്‍ അവതരിപ്പിച്ചു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കരമന അശ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്തു.
ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം ജിദ്ദ റീജിണല്‍ കോ-ഓഡിനേറ്റര്‍ ഇ എം അബ്ദുല്ല അധ്യക്ഷനായിരുന്നു. നൂറുദ്ദീന്‍ മുസ്്‌ല്യാര്‍ പാങ്ങ് പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ഫ്രറ്റേണിറ്റി ഫോറം പുറത്തിറക്കിയ ഹജ്ജ് ഗൈഡ് ഒതുക്കുങ്ങല്‍ ജുമാമസ്ജിദ് മുദരിസ്സ് മൂസ മുസ്്‌ല്യാര്‍ക്കു നല്‍കി കരമന അശ്‌റഫ് മൗലവി പ്രകാശനം ചെയ്തു. പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജന. സെക്രട്ടറി കെ സാദത്ത് ആശംസയര്‍പ്പിച്ചു. ഹജ്ജിന്റെ ചൈതന്യം എന്ന വിഷയത്തില്‍ മഞ്ചേരി ഗ്രീന്‍വാലി അക്കാദമി പ്രിന്‍സിപ്പാള്‍ അബ്ദുറഹ്്മാന്‍ ദാരിമിയും ഹജ്ജിന്റെ പ്രായോഗികത എന്ന വിഷയത്തില്‍ ഫ്രറ്റേണിറ്റി ഫോറം ജിദ്ദ റീജിണല്‍ സെക്രട്ടറി അബ്ദുല്‍ഗനി ക്ലാസെടുത്തു. അബ്ദുറഹ്്മാന്‍ ബാഖവി സമാപന സന്ദേശം നല്‍കി. ഫ്രറ്റേണിറ്റി ഫോറം സ്‌റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ പി കെ ബഷീര്‍, അലി കാരാടി, മുജീബ് കുണ്ടൂര്‍, കെ സി ഒഴുകൂര്‍, ഹക്കീം അരീക്കോട് പരിപാടിക്ക് നേതൃത്വം നല്‍കി.
Comments