ജോര്‍ജ് ജോണ്‍
ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പുതിയ കോണ്‍സുല്‍ ജനറല്‍ ആയി രവീഷ് കുമാര്‍ സ്ഥാനമേറ്റ് പ്രവര്‍ത്തനം തുടങ്ങി. ബീഹാറിലെ ഭഗല്‍പ്പൂറില്‍ ജനിച്ച രവീഷ് കുമാര്‍ ഡല്‍ഹി പബ്ലിക് സ്‌ക്കൂളില്‍ നിന്നും സ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഹാന്‍സ്‌രാജ് കോളജില്‍ നിന്നും ഹിസ്റ്ററിയില്‍ ഓണേഷ്‌സോടെ ബാച്ച്‌ലര്‍ ബിരുദം നേടി. ബിരുദത്തിന് ശേഷം ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ}ട്ട് ഓഫ് ഫോറിന്‍ ട്രെയിഡ്, ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ}ട്ട് ഓഫ് മാസ് കമ്മ}ണിക്കേഷന്‍സ്, ബാംഗ്ലൂര്‍ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ}ട്ട് ഓഫ് മാനേജ്‌മെന്റ്, ഹൈദരബാദ് അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ് കോളജ്, വാഷിംഗ്ടണ്‍ നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്‌സിറ്റി എന്നിടങ്ങളില്‍ വിവിധ വിഷയങ്ങളില്‍ വിജയകരമായി പഠനം പൂര്‍ത്തിയാക്കി..
വിവിധ വിഷയങ്ങളിലെ പഠനത്തിന് ശേഷം 1995 ല്‍ രവീഷ് കുമാര്‍ ഇന്‍ഡ്യന്‍ ഫോറിന്‍ സര്‍വീസില്‍ (ഐ.എഫ്.എസ്.) ചേര്‍ന്നു. ഇന്തോനേഷ്യയിലെ ജാക്കാര്‍ത്താ ഇന്ത്യന്‍ മിഷനിലാണ് അദ്ദേഹത്തിന്റെ ആദ്യ ഫോറിന്‍ സര്‍വീസ് സേവനം. തുടര്‍ന്ന് ഭൂട്ടാനിലെ തിംബു, ഇംഗ്ലണ്ടിലെ ലണ്ടന്‍ എന്നിവിടങ്ങളില്‍ കുറച്ചുനാള്‍ ജോലിചെയ്തു. ഡല്‍ഹിയില്‍ സേവന സമയത്ത് ഈസ്റ്റ് ഏഷ്യാ വിഷയം വളരെ വിജയകരമായി രവീഷ് കുമാര്‍ കൈകാര്യം ചെയ്തു. ഇന്തോനേഷ്യയിലെ ജാക്കാര്‍ത്താ ഇന്ത്യന്‍ മിഷനിലെ ഡപ്യൂട്ടി ചീഫ് മിഷന്‍ സ്ഥാനത്ത് നിന്നാണ് രവീഷ് കുമാര്‍ ഫ്രാങ്ക്ഫര്‍ട്ടിലെ കോണ്‍സുല്‍ ജനറല്‍ ആയി എത്തിയത്.
Comments