You are Here : Home / USA News

രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ ഐ.എന്‍.ഒ.സി കേരള സ്വീകരണം നല്‍കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, September 16, 2013 10:54 hrs UTC

ന്യൂയോര്‍ക്ക്‌: കെ.പി.സി.സി പ്രസിഡന്റും ഹരിപ്പാട്‌ എം.എല്‍.എയുമായ രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ ഐ.എന്‍.ഒ.സി കേരള ഊഷ്‌മളമായ സ്വീകരണം നല്‍കി. സെപ്‌റ്റംബര്‍ 16-ന്‌ തിങ്കളാഴ്‌ച വൈകിട്ട്‌ 6.30-ന്‌ സന്തൂര്‍ റെസ്റ്റോറന്റില്‍ (257 -05 യൂണിയന്‍ ടേണ്‍ പൈക്ക്‌) നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ ന്യൂയോര്‍ക്ക്‌, ന്യൂജേഴ്‌സി, പെന്‍സില്‍വേനിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും. ഐ.എന്‍.ഒ.സി കേരളാ പ്രസിഡന്റ്‌ കളത്തില്‍ വര്‍ഗീസ്‌ അധ്യക്ഷതവഹിക്കുന്ന സമ്മേളനത്തില്‍ ഐ.എന്‍.ഒ.സി ചെയര്‍മാന്‍ ജോര്‍ജ്‌ ഏബ്രഹാം, റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ സജി ഏബ്രഹാം, ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ വര്‍ഗീസ്‌ ഏബ്രഹാം, ന്യൂജേഴ്‌സി ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ടി.എസ്‌ ചാക്കോ, പെന്‍സില്‍വേനിയാ പ്രസിഡന്റ്‌ അറ്റോര്‍ണി ജോസ്‌ കുന്നേല്‍ എന്നിവര്‍ പങ്കെടുക്കും. മുന്‍ മന്ത്രി പന്തളം സുധാകരന്‍ രമേശ്‌ ചെന്നിത്തലയോടൊപ്പം സ്വീകരണസമ്മേളനത്തില്‍ പങ്കെടുക്കും. ഐ.എന്‍.ഒ.സിയുടെ ഏറ്റവും മികച്ച ചാപ്‌റ്റര്‍ എന്ന അംഗീകാരം നേടിയ കേരളാ ചാപ്‌റ്ററിന്റെ എട്ട്‌ ശാഖകള്‍ അമേരിക്കയില്‍ വിവിധ സംസ്ഥാനങ്ങളിലായി സജീവമായി പ്രവര്‍ത്തിക്കുന്നു. പ്രസിഡന്റ്‌ കളത്തില്‍ വര്‍ഗീസ്‌, ജനറല്‍ സെക്രട്ടറി ജോബി ജോര്‍ജ്‌, ട്രഷറര്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ എന്നിവരുടെ നേതൃത്വത്തില്‍ നാഷണല്‍ കമ്മിറ്റിയും, ചാക്കോട്‌ രാധാകൃഷ്‌ണന്‍ ചെയര്‍മാനായി ട്രസ്റ്റി ബോര്‍ഡും പ്രവര്‍ത്തിക്കുന്നു. 26 അംഗ കമ്മിറ്റിയാണ്‌ ദേശീയതലത്തില്‍ കേരളാ ചാപ്‌റ്ററിനെ നയിക്കുന്നത്‌. എ.ഐ.സി.സിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള അമേരിക്കയിലെ ഏക സംഘടനയായ ഐ.എന്‍.ഒ.സിയുടെ ഇന്ത്യയിലെ ചുമതല വഹിക്കുന്നത്‌ ഡോ. കരണ്‍സിംഗ്‌ എം.പിയാണ്‌. ഏവരേയും സമ്മേളനത്തിലേക്ക്‌ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: കളത്തില്‍ വര്‍ഗീസ്‌ (516 984 6591), വര്‍ഗീസ്‌ ഏബ്രഹാം (914 584 1188), സജി ഏബ്രഹാം (917 617 3959), ടി.എസ്‌. ചാക്കോ (201 262 5979), ജോസ്‌ കുന്നേല്‍ (215 681 8679).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.