ന്യൂജേഴ്സി: കേരള കള്‍ച്ചറല്‍ ഫോറം ഓഫ് ന്യൂജേഴ്സിയുടെ ഇരുപത്തിനാലാമത് വാര്‍ഷിക യോഗത്തിന്റെയും ഓണാഘോഷങ്ങളുടെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാടിന്റെ അമ്പരിപ്പിക്കുന്ന ഇന്ദ്രജാല പ്രകടനങ്ങള്‍ ചടങ്ങിന് മാറ്റുകൂട്ടും. ടീനെക്കിലുള്ള ബഞ്ചമിന്‍ ഫ്രാങ്ക്ളിന്‍ മിഡില്‍ സ്ക്കൂളില്‍ വച്ച് സെപ്റ്റംബര്‍ 21 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2:00 മണിക്ക് പരിപാടികള്‍ ആരംഭിക്കും. വിവിധ സംഘടനാ നേതാക്കളും, സാമൂഹിക സാംസ്കാരിക നായകരും, വൈദീക ശ്രേഷ്ഠരും ചടങ്ങില്‍ പങ്കെടുക്കും. വിഭവസമൃദ്ധമായ ഓണ സദ്യയോടുകൂടി ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടുകൂടിയുള്ള മാവേലി മന്നന്റെ എഴുന്നള്ളിപ്പ്, തിരുവാതിര, ഗാനമേള, നൃത്തങ്ങള്‍ , ഹാസ്യ പ്രദര്‍ശനം, നാടകം, ഗോപിനാഥ് മുതുകാടിന്റെ ഇന്ദ്രജാല പ്രകടനങ്ങള്‍ മുതലായവ ഉണ്ടായിരിക്കും. പ്രസ്തുത യോഗത്തില്‍ വച്ച് പത്തുവയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ പുഞ്ചിരി മത്സരം നടത്തുന്നതായിരിക്കും. കൂടാതെ ഈ വര്‍ഷത്തെ കര്‍ഷക ശ്രീ അവര്‍ഡ്, സ്പെല്ലിങ് ബീ അവാര്‍ഡ്, മുതലായ അവാര്‍ഡുകള്‍ വിതരണം ചെയ്യും. കൂടാതെ ബര്‍ഗന്‍ കൗണ്ടിയിലുള്ള മലയാളികളായ കോളേജ് ഗ്രാജ്വേറ്റുകളെ യോഗത്തില്‍ അനുമോദിക്കും. പ്രവേശനം പാസ്സുമൂലം നീയന്ത്രിക്കുന്നതായിരിക്കും. ന്യൂജേഴ്സി നിവാസികളായ എല്ലാ മലയാളി സ്നേഹിതരും പ്രസ്തുത യോഗത്തില്‍ പങ്കെടുത്ത് പരിപാടികള്‍ വിജയിപ്പിക്കണമെന്ന് പ്രസിഡന്റ് ദേവസ്സി പാലാട്ടി, സെക്രട്ടറി സജി ടി.മാത്യു, ട്രഷറര്‍ ഏബ്രഹാം പോത്തന്‍, രക്ഷാധികാരി ടി.എസ് ചാക്കോ എന്നിവര്‍ സംയുക്തമായി അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ദേവസ്സി പാലാട്ടി: 201-836-4910; ടി.എസ്. ചാക്കോ: 201-262-5979; സജി ടി. മാത്യു: 201-925-5763; ഏബ്രഹാം പോത്തന്‍ : 201-3857322
അഡ്രസ്സ് : Benjamin Franklin Middle School 1315 Taft Road, (Windsor Road) Teaneck, NJ - 07666
ടി.എസ്. ചാക്കോ: 201-262-5979;
സജി ടി. മാത്യു: 201-925-5763;
ഏബ്രഹാം പോത്തന്‍ : 201-3857322
Comments