ജോബി ആന്റണി
വിയന്ന: വിന്‍സെന്‍ഷ്യന്‍ സന്ന്യാസസമൂഹത്തിലെ വൈദികര്‍ നേതൃത്വം നല്കുന്ന 'ദിവ്യകാരുണ്യ ധ്യാനകേന്ദ്രം' വിയന്നയില്‍ ഉദ്ഘാടനം ചെയ്തു. വിയന്നയിലെ മരിയ ഫം സീഗെ ദേവാലയത്തില്‍ നടന്ന വിശുദ്ധ കുര്‍ബാന മദ്ധ്യേ വിയന്ന അതിരൂപതാ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ ക്രിസ്റ്റഫര്‍ ഷോണ്‍ബോണ്‍ ധ്യാനകേന്ദ്രം ഉത്ഘാടനം ചെയ്യാതായി പ്രഖ്യാപിച്ചു. വിന്‍സെന്‍ഷ്യന്‍ സന്ന്യാസസഭ ഓസ്ട്രിയയില്‍ തുടങ്ങുന്ന ആദ്യത്തെ പ്രവര്‍ത്തനമണ്ഡലം കൂടിയാണ് പുതിയ ധ്യാനകേന്ദ്രം.സെപ്തംബര്‍ 15ാം തിയതി നടന്ന ദിവ്യബലിയില്‍ കര്‍ദിനാള്‍ ഷോണ്‍ ബോണ്‍ പ്രത്യേക തിരുകര്‍മ്മങ്ങള്‍ നടത്തി വിയന്ന അതിരൂപതയുടെ പുരാതന ദേവാലയം വിന്‍സെന്‍ഷ്യന്‍ സഭയ്ക്ക് ഏല്‍പ്പിച്ചുകൊടുത്തു. ഡോ. ഫാ. ജോര്‍ജ് വടക്കേകര വി സിയെ മരിയ ഫം സീഗെ ദേവാലയത്തിന്റെ ഔദ്യോഗിക വികാരിയും, ധ്യാനകേന്ദ്രത്തിന്റെ ചുമതലയും നല്‍കി കര്‍ദിനാള്‍ വാഴിച്ചു. വിയന്നയിലെ പ്രധാന റെയില്‍വേ സ്‌റ്റേഷനായ വെസ്റ്റ് ബാന്‍ഹോഫിനും സിറ്റിയിലെ പ്രധാന ഷോപ്പിംഗ് കവാടമായ മരിയാഹില്‍ഫര്‍ സ്ട്രാസേയുടെ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന 'സ്വര്‍ഗ്ഗീയരാജ്ഞി'യുടെ നാമധേയത്തിലുള്ള മനോഹരമായ 'മരിയ ഫം സീഗേ' ദേവാലയമാണ് ധ്യാനകേന്ദ്രത്തിനായി അതിരൂപത നല്‍കിയിരിക്കുന്നത്.കര്‍ദിനാള്‍ ഷോണ്‍ ബോണ്‍ മുഖ്യ കാര്‍മ്മികനായിരുന്ന തിരുകര്‍മ്മങ്ങളില്‍, വിന്‍സെന്‍ഷ്യന്‍ സഭയുടെ പ്രൊവിന്‍ഷ്യല്‍ ഫാ. ജോര്‍ജ് അറയ്ക്കല്‍ വി സി, പ്രശസ്ത വചന പ്രഘോഷകന്‍ ഫാ. തോമസ് അംബാട്ടുകുഴിയില്‍ വി സി, ബര്‍ലീനിലെ വിന്‍സെന്‍ഷ്യന്‍ ധ്യാനകേന്ദ്രത്തിന്റെ സുപ്പിരിയര്‍ ഫാ. തോമസ് ഔസേപറമ്പില്‍ വി സി, വിയന്നയിലെ മാര്‍ ഇവാനിയോസ് മലങ്കര മിഷന്‍ ചാപ്ലൈന്‍ ഫാ. തോമസ് പ്രശോഭ്, മരിയ ഫം സീഗേ ഇടവകയുടെ മുന്‍ വികാരി ഫാ. ബ്രുണോ, അതിരൂപതയില്‍ നിന്നുള്ള വൈദീകരും സഹകാര്‍മ്മികരായിരുന്നു.
വിന്‍സെന്‍ഷ്യന്‍ സന്ന്യാസസഭയുടെ കോട്ടയം പ്രവിശ്യയാണ് ധ്യാനകേന്ദ്രത്തിന് നേതൃത്വം നല്‍കുന്നത്. ജര്‍മ്മനിയിലെ ബര്‍ലിനില്‍ സെയിന്റ് ക്ലെമന്‍സ് ദേവാലയത്തില്‍ വിന്‍സെന്‍ഷ്യന്‍ സഭ നടത്തിവരുന്ന ദിവ്യകാരുണ്യ ധ്യാനകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ട് മനസിലാക്കിയ ഷോണ്‍ബോണ്‍ വിന്‍സെന്‍ഷ്യന്‍ സഭയെ വിയന്നയിലേയ്ക്കും ക്ഷണിക്കുകയായിരുന്നു. ഭകതിസാന്ദ്രമായ ചടങ്ങില്‍ മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. പുതിയ ധ്യാനകേന്ദ്രം യുറോപ്പിലെ പ്രത്യേകിച്ച് ഓസ്ട്രിയയിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള െ്രെകസ്തവസമൂഹത്തിന് പ്രയോജനപ്രദമാകുമെന്നാണ് പ്രതീക്ഷ.
Comments