വെള്ളിയാഴ്ച വൈകിട്ട് ഏഴരയോടെ എയര്‍പോര്‍ട്ടിലെത്തിയ ബാലചന്ദ്രനെ ഒ ഐ സി സി യു കെ നാഷണല്‍ ഓര്‍ഗനൈസിങ് കമ്മിറ്റി ജോയിന്റ് കണ്‍വീനറും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ ഒ സി യു കെ) യൂറോപ്പ് കേരള ചാപ്റ്റര്‍ കോഡിനേറ്ററുമായ ലക്‌സണ്‍ കല്ലുമാടിക്കല്‍ ത്രിവര്‍ണ ഷാള്‍ അണിയിച്ചും ബൊക്കെ നല്‍കിയും സ്വീകരിച്ചു. മാഞ്ചസ്റ്റര്‍ റീജിയനുവേണ്ടി ഡോ. സിബി ജോസഫ് വേകത്താനം ത്രിവര്‍ണഷാള്‍ അണിയിച്ചു. മാഞ്ചസ്റ്റര്‍ റീജിയന്‍ ഭാരവാഹികളായ അഡ്വ. റെന്‍സണ്‍ സഖറിയാസ്, സോണി ചാക്കോ, യുക്മ ബിസിനസ് ഫോറം വൈസ് പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് എന്നിവര്‍ സന്നിഹിതരായിരുന്നു. ബിര്‍മിങ്ഹാം ഗ്ലീ ഗാര്‍ഡന്‍ ഷോയില്‍ ഇന്ത്യന്‍ കയര്‍ ബോര്‍ഡ് സ്റ്റാളിന് നേതൃത്വം നല്‍കുവാനും കേരളത്തിലെ കയര്‍ ഉല്‍പന്നങ്ങളുടെ വിപണി ബ്രിട്ടനില്‍ ഉയര്‍ത്തുവാനുമാണ് പ്രൊഫ. ബാലചന്ദ്രന്‍ യു കെയിലെത്തിയത്. കയര്‍ ബോര്‍ഡ് നേരിട്ടുനടത്തുന്ന സ്റ്റാളാണിത്. ഇതില്‍ ഇന്ത്യയില്‍നിന്നുള്ള കയര്‍ ഉല്‍പാദകരും പങ്കെടുക്കുന്നുണ്ട്. പതിനഞ്ചുമുതല്‍ 17 വരെയാണ് പ്രദര്‍ശനം. യു കെയിലെ കയര്‍ വിപണിയില്‍ സജീവമായി ബിസിനസ് ചെയ്യുന്ന നിരവധി വ്യാപാരികളും പങ്കെടുക്കും.
ഇതോടൊപ്പം പ്രൊഫ. ബാലചന്ദ്രന്‍ യു കെയിലെ പല പൊതുപരിപാടികളിലും പങ്കെടുക്കും. കെ പി സി സിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഒ ഐ സി സി യു കെ നാഷണല്‍ ഓര്‍ഗനൈസിങ് കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ ലക്‌സണ്‍ കല്ലുമാടിക്കല്‍ യു കെയിലെ വിവിധ മലയാളി സംഘടനകളുടെ പരിപാടികളില്‍ പങ്കെടുക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. അതുപോലെ ഒ ഐ സി സി യു കെയില്‍ നിലനില്‍ക്കുന്ന ഭിന്നിപ്പുകള്‍ മാറ്റിയെടുക്കാനും വേറിട്ടുനില്‍ക്കുന്ന എല്ലാ വിഭാഗങ്ങളെയും ഒരുമിപ്പിച്ചുനിറുത്താനും വലിയ ദൗത്യവും പ്രൊഫ. ബാലചന്ദ്രന്റെ സന്ദര്‍ശനത്തിലുണ്ട്. ഇതിനായി എല്ലാവരുമായി തുറന്ന ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.
യു കെയിലെ ഒ ഐ സി സി പ്രവര്‍ത്തകരുടെ വളരെ ചിട്ടയോടെയുള്ള പ്രവര്‍ത്തനം ആഗോളതലത്തില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. അതിനാല്‍ എല്ലാവരും വിട്ടുവീഴ്ച മനോഭാവത്തോടെ എല്ലാവരും പ്രവര്‍ത്തിക്കണമെന്നും ഇതിലൂടെ പൂര്‍ണമായ ഐക്യം നേടിയെടുക്കാന്‍ കഴിയുമെന്നും പ്രൊഫ. ബാലചന്ദ്രന്‍ ചൂണ്ടിക്കാട്ടി. യു കെയിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നേരില്‍ക്കണ്ട് ചര്‍ച്ച നടത്തുവാന്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പരിപാടികളെക്കുറിച്ചുള്ള കൂടുതല്‍ വിവരം അറിയുന്നതിന് ഒ ഐ സി സി യു കെ നാഷണല്‍ ഓര്‍ഗനൈസിങ് കമ്മറ്റി ജോയിന്റ് കണ്‍വീനര്‍ ലക്‌സണ്‍ കല്ലുമാടിക്കലുമായി 07834545818 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
Comments