അനില്‍ പി. അലക്സ്
ഭക്ഷണ ദുര്‍വ്യയത്തിനും ധൂര്‍ത്തിനുമെതിരെ സമൂഹത്തെ ബോധ വല്കരിക്കുന്നതി ന്‍റെ ഭാഗമായി ഫോക്കസ് ഇന്റര്‍നാഷണല്‍ കുവൈറ്റ് സംഘടിപ്പിക്കുന്ന രണ്ടു മാസത്തെ കാമ്പൈന്‍ ഐ. പി. സി. ഡയറക്ടര്‍ അബ്ദുല്‍ അസീസ് അദ്ധുഐജ് ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ മാരക വിപത്തായി മാറിയ ദുര്‍വ്യയത്തിന്‍റെ പരിണിത ഫലമായി ഒരുകൂട്ടം ആളുകള്‍ അനിയന്ത്രിതവും ആഡംബര പൂര്‍ണവുമായ ജീവിതം കൊണ്ട് അലസരും അസുഖ ബാധിതരുമാകുമ്പോള്‍ മറുഭാഗത്ത് ദിനേനയെന്നോണം ഭക്ഷണം ആവശ്യത്തിനു കിട്ടാതെ പട്ടിണിയും അര്‍ദ്ധപട്ടിണിയുമായി പതിനായിരക്കണക്കിന് ആളുകള്‍ മരണത്തിനു കീഴടങ്ങുകയോ, നിത്യരോഗികളോ ആയി മാറുന്നത് കാണാതിരിക്കരുത് എന്ന് കാമ്പൈന്‍ പ്രമേയം വിശദീകരിച്ചു കൊണ്ട് ഐ. ഐ. സി. പ്രസിഡണ്ട് മുഹമ്മദ് അരിപ്ര ഉല്‍ബോധിപ്പിച്ചു.
ഫോക്കസ് ഇന്റര്‍നാഷണലിന്റെ വെബ് സൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മം കെ. ജെ. യു. വൈസ് പ്രസിഡന്റ് എം. ഐ. മുഹമ്മദലി സുല്ലമി നിര്‍വഹിച്ചു. യുണൈറ്റെഡ് നാഷന്‍സ് എന്‍വയോന്മെന്റ്റ് പ്രോഗ്രാമിന്‍റെ ഭക്ഷണം പാഴാക്കുന്ന തിനെതിരെ നടന്നു കൊണ്ടിരിക്കുന്ന തിങ്ക്, ഈറ്റ്, സേവ് എന്ന ബോധ വല്കരണ കാമ്പൈനിന്റെ ഭാഗമായി കുവൈത്തില്‍ നടക്കുന്ന ലാ തുസ് രിഫൂ കാമ്പൈനിന്റെ രണ്ടു മാസക്കാലത്തെ പ്രവര്‍ത്തനങ്ങളോടനുബന്ധിച്ചു ഓപ്പണ്‍ കാന്‍വാസ്, കുട്ടികള്‍ക്കായുള്ള ചിത്ര രചനാ മത്സരം, ഇക്കോ സെനറ്റ്, ഫോട്ടോ ഗാലറി, യൂത്ത് സമ്മിറ്റ്, തുടങ്ങി വ്യത്യസ്ത പരിപാടികള്‍ കുവൈത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഘ ടിപ്പിക്കുമെന്നു സംഘാടകര്‍ അറിയിച്ചു ഫോക്കസ് ചെയര്‍മാന്‍ എന്‍ജിനീയര്‍ അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു, വി. കെ. ഷെരീഫ്, മനാഫ് മാതോട്ടം, അനസ്, സഅദ് പുളിക്കല്‍ എന്നിവര്‍ സംസാരിച്ചു.
Comments