ഷിക്കാഗോ: ഷിക്കാഗോയിലുള്ള വിവിധ പെന്തക്കോസ്‌ത് സഭകളുടെ സംയുക്ത പ്രവര്‍ത്തനവേദിയായ ഫെല്ലോഷിപ്പ് ഓഫ് പെന്തക്കോസ്‌തല്‍ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ സെപ്‌റ്റംബര്‍ 22-ന് ഞായറാഴ്‌ച സംയുക്ത ആരാധന നടത്തുമെന്ന് ഭാരവാഹികളായ പാസ്റ്റര്‍ സാമുവേല്‍ ബാബുക്കുട്ടി, പാസ്റ്റര്‍ ജോര്‍ജ് കെ. സ്റ്റീഫന്‍ എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. കാനഡയിലെ സയോണ്‍ ഗോസ്‌പല്‍ അസംബ്ലിയുടെ സീനിയര്‍ പാസ്റ്ററും പ്രമുഖ വചന പ്രഘോഷകനുമായ റവ.ഡോ. വില്‍സണ്‍ വര്‍ക്കിയാണ് പ്രധാന പ്രാസംഗികന്‍. യുവജനങ്ങളുടെ പ്രയിസ് ആന്‍ഡ് വര്‍ഷിപ്പ് രാവിലെ 9 മണിക്ക് ആരംഭിക്കും. ഭക്തിനിര്‍ഭരമായ തിരുവത്താഴ ശുശ്രൂഷയും ഇതോടനുബന്ധിച്ച് നടക്കും. വിവിധ സഭകളില്‍ നിന്നായി ആയിരത്തോളം വിശ്വാസികള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന സമ്മേളനത്തില്‍ വിവിധ സഭകളുടെ പാസ്റ്റര്‍മാര്‍ നേതൃത്വം നല്‍കും. സ്‌കോക്കിയിലുള്ള ഹേളിഡേ ഇന്നിലാണ് സമ്മേളനം നടക്കുന്നത്. സെപ്‌റ്റംബര്‍ 21-ന് ശനിയാഴ്‌ച വൈകിട്ട് 6 മുതല്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ സംയുക്ത മാസയോഗം ഡെസ്‌പ്ലെയിന്‍സിലുള്ള ഐ.പി.സി ഹെബ്രോണ്‍ ചര്‍ച്ചില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. സാമുവേല്‍ ബാബുകുട്ടി (708 798 1460), റവ. ജോര്‍ജ് കെ. സ്റ്റീഫന്‍ (630 546 9060). കുര്യന്‍ ഫിലിപ്പ് അറിയിച്ചതാണിത്.
Comments