ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഈവര്‍ഷത്തെ ഓണാഘോഷങ്ങള്‍ പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. പാര്‍ക്ക് റിഡ്‌ജിലുള്ള മെയിന്‍ ഈസ്റ്റ് ഹൈസ്‌കൂളില്‍ വെച്ച് നടത്തപ്പെട്ട ഓണസദ്യ, വന്‍ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഓണസദ്യയെ തുടര്‍ന്ന് വാദ്യഘോഷങ്ങളുടേയും താലപ്പൊലിയുടേയും അകമ്പടിയോടെ വിശിഷ്‌ടാതിഥികളെ വേദിയിലേക്ക് ആനയിച്ചു. തുടര്‍ന്ന് ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സണ്ണി വള്ളിക്കളത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനവും ആഘോഷവും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. സെക്രട്ടറി സാബു നടുവീട്ടില്‍ മാസ്റ്റര്‍ ഓഫ് സെറിമണിയായിരുന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഔസേഫ് സയ്യിദ് ഓണസന്ദേശം നല്‍കി. മിഡില്‍ ഈസ്റ്റിലെ സേവന സമയത്ത് മലയാളികളേയും അവരുടെ ഉത്സവമായ ഓണത്തെപ്പറ്റിയും കൂടുതല്‍ അറിയുവാനും മനസിലാക്കുവാനും അവസരം ലഭിച്ചതായി അദ്ദേഹം സൂചിപ്പിച്ചു. തുടര്‍ന്ന് മുന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി പന്തളം സുധാകരന്‍, കെ.പി.സി.സി സെക്രട്ടറി ജോസി സെബാസ്റ്റ്യന്‍, ബോബി ചെമ്മണ്ണൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പൊതുസമ്മേളനത്തില്‍ വെച്ച് ഷിക്കാഗോ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള ട്രോഫികളും, ഔസേഫ് തോമസ് സി.പി.എ സ്‌പോണ്‍സര്‍ ചെയ്‌ത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പും വിതരണം ചെയ്‌തു. തദവസരത്തില്‍ ഷിക്കാഗോയിലെ വിവിധ നൃത്തകലാകേന്ദ്രങ്ങളിലെ അദ്ധ്യാപകരേയും അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. തുടര്‍ന്ന് നടന്ന കലാപരിപാടികള്‍ക്ക് ജോഷി വള്ളിക്കളം നേതൃത്വം നല്‍കി. പരിപാടികള്‍ക്ക് ഷിക്കാഗോ മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് രഞ്ചന്‍ ഏബ്രഹാം സ്വാഗതവും, ട്രഷറര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍ നന്ദിയും പറഞ്ഞു. ഓണാഘോഷപരിപാടികള്‍ക്ക് ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഭാരവാഹികളായ ടോമി അംബേനാട്ട്, ലീല ജോസഫ്, സിറില്‍ കട്ടപ്പുറം, മൈക്കിള്‍ മാണിപറമ്പില്‍, ജോജോ വെങ്ങാന്തറ, ആഷ്‌ലി ഏബ്രഹാം, ബ്രിജിറ്റ് ജോര്‍ജ്, ബിജി സി. മാണി, ഫിലിപ്പ് പുത്തന്‍പുര, ബെന്നി വാച്ചാച്ചിറ, ജോര്‍ജ് തോട്ടപ്പുറം, ജയിംസ് കട്ടപ്പുറം, സിബിള്‍ ഫിലിപ്പ് എന്നിവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി സാബു നടുവീട്ടില്‍ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്.
Comments