ന്യൂയോര്‍ക്ക്: കുന്നുപറമ്പില്‍ ഫൗണ്ടേഷന്റെ നാലാമത് സ്‌പെല്ലിംഗ് ബീ മത്‌സരത്തില്‍ ചാമ്പ്യന്‍ഷിപ്പ് യോര്‍ക്ക് ടൗണില്‍ താമസിക്കുന്ന സിബിയുടേയും മിനിയുടേയും മകന്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി എഡ്വിന്‍ പത്തില്‍ കരസ്‌ഥമാക്കി. ഷിബും ഷീജാ തോമസും സ്‌പോണ്‍സര്‍ചെയ്‌ത അഞ്ഞൂറ് ഡോളറിന്റെ ജോസ് ജോസഫ് മെമ്മോറിയല്‍ കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കേറ്റും റോക്കലാന്‍ഡ് കൗണ്ടി ലെജിസ്‌ലേറ്റര്‍ ഹോണറബിള്‍ ഡോക്‌ടര്‍ ആനി പോളും, ഡെയസി ട്രോഫി സ്‌പോണ്‍സര്‍ ചെയ്‌ത ചാമ്പ്യന്‍ഷിപ്പ് ട്രോഫി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ശ്രീ. കെ. പി. ആന്‍ഡ്രൂസും നല്‍കി അനുമോദിച്ചു. സെപ്‌റ്റംബര്‍ പതിനാലാം തീയതി ഉച്ചയ്‌ക്ക്‌് രണ്ടുമണിക്കു ക്യൂന്‍സ് വില്ലേജിലെ കേരളാ കള്‍ചറല്‍ സെന്റെറില്‍വെച്ചു മത്‌സരത്തിനു തുടക്കംകുറിച്ചു. രണ്ടാംസ്‌ഥാനം ലഭിച്ച ജോയല്‍ മാത്യുവിനു ഒരു അഭ്യുദയകാംക്ഷി തന്റെ മാതാപിതാക്കളുടെ മെമ്മോറിയലായി സ്‌പോണ്‍സര്‍ചെയ്‌ത മുന്നൂറ് ഡോളറിന്റെ കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ഡെയിസി ട്രോഫി ഉടമ ശ്രീ. തോമസ് തോമസും, മൂന്നാംസ്‌ഥാനം ലഭിച്ച അര്‍ജുന്‍ പണിക്കശേരിക്കു തോമസും മറിയാമ്മ ചാക്കോ സ്‌പോണ്‍സര്‍ ചെയ്‌ത നൂറു ഡോളറിന്റെ് പ്രിന്‍സ് ചാക്കോ അമ്മനത്തു മെമ്മോറിയല്‍ കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കേറ്റും പിലിംഗ്രിം സൈക്യാട്രിക്ക് സെന്റെര്‍ ചീഫ് ഓഫ് മെഡിസിന്‍ ഡോ. അലക്‌സാണ്ടര്‍ ഇടയാടിയും, നാലാംസ്‌ഥാനം ലഭിച്ച ആഷിഷ് ജോണിന് റെയും ഷൈനി മാത്യവും സ്‌പോണ്‍സര്‍ ചെയ്‌ത അമ്പത് ഡോളറിന്റെ് ഏലിയാമ്മ ഈപ്പന്‍ കാലായില്‍ കാഷ്‌അവാര്‍ഡും സര്‍ട്ടിഫിക്കേറ്റും സ്‌ടോണിബ്യൂക്കു് അസിസ്‌റ്റന്റെ് പ്രോഫസര്‍ ശ്രീ. ഷിനു കുറിയാക്കോസ് കൈയിപ്പകശേരിയുംഗ അഞ്ചാംസ്‌ഥാനം ലഭിച്ച ക്രിസ്‌ററി തോമസിനു് അംബതു് ഡോളറിന്റെ് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കേറ്റും കുമാരി സോണിയാ കുറുപ്പും നല്‍കി അനുമോദിച്ചു. മത്‌സരത്തില്‍ വിജയികള്‍ ആകാത്ത എല്ലാവര്‍ക്കും ഡെയസി ട്രോഫി സ്‌പോണ്‍സര്‍ചെയ്‌ത സെ്‌പല്ലിംഗ് ബീ മെഡലും പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കേറ്റും ശ്രീ. അപ്പുകുട്ടന്‍ ആററുപുറത്ത്, ശ്രീ. ജോര്‍ജ് മുതലക്കുഴി, ശ്രീ. ജോസഫ് മാത്യൂ, ശ്രീ. ജോസഫ് കെ. ജോസഫ് എന്നിവര്‍ നല്‍കി പ്രോസ്‌ഹിപ്പിച്ചു. ഈ വര്‍ഷത്തെ മത്‌സരം കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് വ്യത്യസ്‌തമായ രീതിയിലാണ് നടത്തിയത്.്. എല്ലാകുട്ടികള്‍ക്കും ഒരു റൗണ്ടില്‍ ഒരു വാക്കുവച്ച് ഏഴു റൗണ്ടുകള്‍ നല്‍കുകയും അതില്‍ ഏറ്റവും കുടുതല്‍ വാക്കുകള്‍ ക്ലിപ്‌ത സമയത്തിനുള്ളില്‍ ശരിയായി ഉത്തരം നല്‍കിയ അഞ്ച് കുട്ടികളെ വിജയികളായി പ്രഖ്യാപിച്ചു. എല്ലാ കുട്ടികള്‍ക്കും ഒരുപോലെ കൂടുതല്‍ പരിശീലനം ലഭിക്കുന്നതിനു ഇതുകൊണ്ട് സാധിച്ചുവെന്നു് മാതാപിതാക്കള്‍ അഭിപ്രായപ്പെട്ടു. ഹോ.ഡോ. ആനി.പോള്‍ ചാമ്പ്യനെ അനുമോദിച്ച് സംസാരിച്ചു. അതുപോലെ ഫൗണ്ടേഷന്റെ് പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും എല്ലാവരും സഹായസഹകരണങ്ങള്‍ നല്‍കി ഇതുപോലെയുള്ള പ്രവര്‍ത്തനങ്ങളെ പ്രോസ്‌ാഹിപ്പിക്കുവാന്‍ ആഹ്വാനവും ചെയ്‌തു. ശ്രീ. തോമസ് തോമസ് പങ്കെടുത്ത എല്ലാ കുട്ടികളേയും മാതാപിതാക്കളേയും ഇപ്പോഴത്തെ ഓരോപരിപാടികളുടെ തിരക്കില്‍പോലും ഇതുപോലെയുള്ള മത്‌സരങ്ങളില്‍ പങ്കെടുപ്പിച്ചതിലുള്ള ശുഷ്‌കാന്തിയെ പ്രശംസിക്കുകയും മത്‌സരസഘാടകരെ അനുമോദിക്കുകയും ചെയ്‌തു. കുടാതെ ശ്രീ.തോമസ് അടുത്ത പത്തുവര്‍ഷത്തേക്കുള്ള ചാമ്പ്യന്‍ഷിപ്പ് ട്രോഫിയും പങ്കെടുക്കുന്ന എല്ലാകുട്ടികള്‍ക്കുള്ള സെ്‌പല്ലിംഗ് ബീ മെഡലും സ്‌പോണ്‍സര്‍ ചെയ്യുന്നതായി തദവസരത്തില്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ മത്‌സരഭാരവാഹികളായി പ്രവര്‍ത്തിച്ച കോര്‍ഡിനേറ്റര്‍ ഡോ.ജോബി ജെയിക്കബ്, പ്രൊനൗണ്‍സറായി ശ്രീമതി അനു ആന്‍ഡ്രൂസ്, ച്‌ഫ് ജഡ്‌ജായി ഡോ.അലക്‌സാണ്ടര്‍ ഇടയാടി, ജഡ്‌ജസായി ശ്രീ. ഷിനു കുറിയാക്കോസ്, ശ്രീമതി ജിംസി ഇടയാടി, സമയ ക്ലിപ്‌ത കുമാരി സോനിയാ കുറുപ്പ് എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനിയമായിരുന്നു. ഈ വര്‍ഷത്തെ മത്‌സരം വിജയപ്രദമാക്കിതീര്‍ക്കുവാന്‍ പ്രവര്‍ത്തിച്ച എല്ലാഭാരവാഹികളോടും,സ്‌പോണ്‍സേഴ്‌സിനോടും, അച്ചടക്കത്തോടും നിശബ്‌ദതയോടും ആദ്യാവസാനംവരെ പങ്കെടുക്കുകയും പ്രോസാല്‍ഹിപ്പിക്കുകയും ചെയ്‌ത മാതാപിതാക്കളോടും, വോളണ്ടീയേഴ്‌സായി പ്രവര്‍ത്തിച്ച ശ്രീമതി റോസ് ജോസഫ്, ശ്രീമതി ലിലാമ്മ അപ്പുകുട്ടന്‍, ശ്രീമതി ഗ്രേസി ജോര്‍ജു് എന്നിവരോടും, സ്‌ഥലസൗകര്യങ്ങള്‍ നല്‍കിസഹായിച്ച കെ.സി.എ.ന്‍.എ ഭാരവാഹികളോടുമുള്ള നന്ദി എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ ശ്രീമതി ശോശാമ്മ ആന്‍ഡ്ര്യൂസ് അറിയിച്ചു.
Comments