You are Here : Home / USA News

ഒക്‌ടോബര്‍ ഫെസ്റ്റ് സെപ്റ്റംബര്‍ 21 മുതല്‍

Text Size  

Story Dated: Wednesday, September 18, 2013 01:35 hrs UTC

ജോര്‍ജ് ജോണ്‍

യൂണിക്: ലോകത്തിലെ ഏറ്റവും വലിയ ഫോള്‍ക്‌സ് ഫെസ്റ്റ് ആയ ഒക്‌ടോബര്‍ ഫെസ്റ്റ് ജര്‍മനിയിലെ മ്യൂണിക്കില്‍ സെപ്റ്റംബര്‍ 21 മുതല്‍ തുടങ്ങും. ആദ്യമായി വലിയ ബീയര്‍ വീപ്പകള്‍ നിറച്ച കുതിര വണ്ടികള്‍ ബീയര്‍ വീസനിലേക്ക് പ്രവേശിക്കുന്നു. അതിന് ശേഷം മ്യൂണിക്ക് സിറ്റി മേയര്‍ ക്രിസ്റ്റിയാന്‍ ഊടെ ഒരു ബീയര്‍ വീപ്പയില്‍ പൈപ്പ് അടിച്ച് കയറ്റി ബീയര്‍ ഗ്ലാസുകളില്‍ പകര്‍ന്ന് വിശിഷ്ടാതിഥികള്‍ക്ക് നല്‍കിയാണ് പാരമ്പര്യ പ്രകാരം ഒക്‌ടോബര്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുന്നത്.

1810 മുതല്‍ മ്യൂണിക്കിലെ തെരേസന്‍ വീസയില്‍ നടക്കുന്ന ഈ ഫോള്‍ക്‌സ് ഫെസ്റ്റ് ലോകത്തില്‍ മറ്റൊരിടത്തും ഇതേ രീതിയില്‍ കാണാന്‍ സാധിക്കില്ല. വര്‍ഷം തോറും ഏതാണ്ട് 6 മില്ല്യന്‍ ആളുകള്‍ ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നും ഈ മ്യൂണിക്ക് ഒക്‌ടോബര്‍ ഫെസ്റ്റില്‍ പങ്കെടുക്കാന്‍ എത്തുന്നു. സെപ്റ്റംബര്‍ 21 മുതല്‍ ഒക്‌ടോബര്‍ 6 വരെയാണ് ഈ വര്‍ഷത്തെ ഒക്‌ടോബര്‍ ഫെസ്റ്റ്. എല്ലാ ദിവസങ്ങളിലും രാവിലെ 10 മുതല്‍ രാത്രി 10.30 വരെയാണ് ഈ ഫെസ്റ്റ് ടെന്റുകളിലേക്ക് പ്രവേശനം. ബവേറിയന്‍ -ജര്‍മന്‍ മ്യൂസിക്, മ്യൂസിക് ബാന്റ് എന്നിവയ്ക്ക് പുറമെ പല ദിവസങ്ങളിലും നയനമനോഹരമായ വെടിക്കെട്ടും ഉണ്ടായിരിക്കും. ബീയര്‍ (ഡുങ്കിള്‍ ) , വൈന്‍ എന്നിവ ബ്രെയ്‌സലിനോടൊപ്പം (ചെറിയതരം ഒരു പ്രത്യേക ബവേറിയന്‍ ബ്രഡ്) എല്ലാ 30 മിനിറ്റിലും സുന്ദരികളായ പെണ്‍കുട്ടികള്‍ ടെന്റുകളിലെ അതിഥികള്‍ക്ക് വളമ്പി കൊണ്ടിരിക്കും.

എല്ലാ പ്രധാന ബീയര്‍ ബ്രവറൈയ്കള്‍ക്കും (ബീയര്‍ ഉല്പാദന കമ്പനി) അവരുടെ ടെന്റുകള്‍ ഒക്‌ടോബര്‍ ഫെസ്റ്റില്‍ ഉണ്ട്. മൊത്തം 14 ടെന്റുകളാണ് ഈ ഫെസ്റ്റില്‍ ഉള്ളത്. ഓരോ ടെന്റിനും അവരുടേതായ പ്രത്യേകള്‍ ഉണ്ട്. ജര്‍മനിയുടെ തനതായ മ്യൂണിക് ഒക്‌ടോബര്‍ ഫെസ്റ്റില്‍ ഫെസറ്റില്‍ പങ്കെടുക്കാന്‍ സാധിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഇത് ഒരു മുതല്‍ക്കൂട്ടാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.oktoberfest2013.com/
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.