ചെറിയാന്‍ കിടങ്ങന്നൂര്‍
റിയാദ് ; സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ വിസകള്‍ ഓണ്‍ ലൈന്‍ വഴി നല്‍കാന്‍ ആലോചിക്കുന്നതായി തൊഴില്‍ മന്ത്രാലയ വ്യക്താവ് ഹത്താബ് അല്‍ അന്‍സി വ്യക്തമാക്കി. റിക്രുട്ട് മെന്റ് ഓഫീസുകള്‍ വഴി വ്യവസ്ഥകള്‍ക്ക് വിധേയമായി ആവിശ്യക്കാര്‍ക്ക് ഗാര്‍ഹിക തൊഴിലാളി വിസകള്‍ അനുവദിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഗാര്‍ഹിക തൊഴിലാളികളെ റിക്രുട്ട് ചെയ്യുന്നതിനായി വിവിധ രാജ്യങ്ങളുമായി സൗദി അറേബ്യ ഉഭയ കക്ഷി കരാറുകളില്‍ ഏര്‍പ്പെട്ടുവരികയാണെന്നും ഹത്താബ് പറഞ്ഞു. ഗാര്‍ഹിക തൊഴിലാളികള്‍ക്കായി മന്ത്രി സഭ അംഗീകാരം നല്‍കിയ നിയമാവലി ഒരേ സമയം തൊഴിലാളികളുടെയും തൊഴില്‍ ഉടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കപെടുന്നതും ,സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതും ആണ് .ഇവര്‍ തമ്മില്‍ രേഖാമൂലമുള്ള തൊഴില്‍ കരാര്‍ നിലവില്‍ വരും എന്നുള്ളതാണ് ഈ നിയമവലിയുടെ പ്രത്യേകത.
രാജ്യത്ത് മാന്‍പവര്‍ സപ്‌ളെക്കുവേണ്ടി നിരവധി റിക്രുട്ട് മെന്റ് കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കി വരികയാണെന്നും ഹത്താബ് വ്യക്തമാക്കി നേരത്തെ ഇന്ത്യയുമായും സൗദി ഗാര്‍ഹിക തൊഴിലാളികളെ റിക്രുട്ട് ചെയ്യുന്നതിനായി ചര്‍ച്ച നടത്തിയിരുന്നു.
Comments