ജീമോന്‍ ജോര്‍ജ്
ഫിലാഡല്‍ഫിയ:ആകമന സുറിയാനി സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിന്റെ െ്രെടസ്‌റ്റേറ്റ് ഏരിയയിലെ സെന്റ് പോള്‍ പ്രയര്‍ ഫെലോഷിപ്പിന്റെയും സെന്റ് മേരീസ് വിമണ്‍സ് ലീഗിന്റെയും ആഭിമുഖ്യത്തിലുള്ള ഏകദിന സെമിനാര്‍ സെപ്‌റ്റംബര്‍ 31 ശനിയാഴ്‌ച്ച രാവിലെ 9 മുതല്‍ വൈകുന്നേരം 4.30 വരെ സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലില്‍ ഭദ്രാസന മെത്രാപ്പൊലീത്ത അഭി:യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ നടത്തുന്നതാണ്. നോര്‍ത്തേന്‍ റീജിയണിലെ 18 പള്ളികളില്‍ നിന്നുമായി കോറപ്പിസ്‌കോപമാരും,വൈദീകരും, ശെമ്മാശന്മാരും,കമാന്‍ഡര്‍ ,ഷെവലിയാര്‍ ,വിശ്വാസികളുമായി 300 ഓളം ആളുകള്‍ ഈ ഏകദിന സെമിനാറില്‍ പങ്കെടുക്കുന്നുണ്ട് എന്ന് സെന്റ് മേരീസ് വിമണ്‍സ് ലീഗിന്റെയും,സെന്റ് പോള്‍ പ്രയര്‍ ഫെലോഷിപ്പിന്റെയും സംയുക്ത പ്രസ്‌താവനയില്‍ അറിയിച്ചു.
പള്ളി പ്രധിനിധി റെജിസ്‌ട്രേഷനോട് കൂടി സെമിനാറിന് തുടക്കം കുറിക്കും,തുടര്‍ന്ന് ഫാദര്‍ ജോയി ജോണ്‍ (വികാരിസെന്റ് പീറ്റേഴ്‌സ് കത്തീഡ്രല്‍ )സ്വാഗതം ആശംസിക്കുന്നതോടു കൂടി ഏകദിന സെമിനാര്‍ ആരംഭിക്കും.യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ അദ്ധ്യക്ഷപ്രസഗത്തിനു ശേഷം ഫാദര്‍ വര്‍ഗീസ് മാനിക്കാട്ട് (സെന്റ് മേരീസ് വൈസ് പ്രസിഡന്റ്)സെമിനാറിനെ കുറിച്ച് സംസാരിക്കും,തുടര്‍ന്ന യാക്കോബായ സഭയിലെ മുഖ്യ പ്രഭാഷകരില്‍ ഒരാളും വേദ ശാസ്‌ത്രത്തിന്റെ മര്‍മ്മങ്ങള്‍ വളരെ ലളിതമായ ഭാഷയില്‍ അവതരിപ്പിക്കുകയും ചെയ്യുന്ന സെമിനാറിലെ മുഖ്യ പ്രാസഗകരില്‍ ഒരാളുമായ ഫാദര്‍ വിജു എബ്രഹാം(വികാരി സെന്റ് ജോര്‍ജ് ചര്‍ച്ച്,കാര്‍ട്ടറേറ്റ്,ന്യൂ ജഴ്‌സി) ആത്മീയതയും കുടുംബജീവിതവും വേദ പുസ്‌തകാടിസ്ഥാനത്തില്‍ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള പ്രഭാഷണം നടത്തുകയും ചെയ്യും.പള്ളി പ്രധിനിധികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മത്സരാര്‍ത്ഥികളെ ഉള്‍പ്പെടുത്തി കൊണ്ട് വിശുദ്ധ കുര്‍ബാനയെ അധികരിച്ച് ഇദംഗ്രദമായി ജാപ്പഡി രീതിയില്‍ മത്സരം സീക്കണ്‍ വര്‍ഗീസ് പോളിന്റെ നേതൃത്വത്തില്‍ നടത്തുകയും സമ്മാനദാനം നിര്‍വഹിക്കുകയും ചെയ്യുന്നതാണ്.
യുവതലമുറയെ ആരോഗ്യപരമായി സമൂഹത്തിലേക്ക് നയിക്കുക എന്ന വിഷയത്തെ ആസ്‌പദമാക്കി വളരെ വിശദമായി ഡോക്ടര്‍ വിനയാ രാജന്‍ ക്ലാസ് എടുക്കുന്നതാണ്.സെമിനാറില്‍ ഉടനീളം സെന്റ് പീറ്റേഴ്‌സ് സ്‌ക്വയര്‍ ശ്രുതിമധുരമായ കൃസ്‌തീയ ഗീതങ്ങള്‍ ആലപിക്കുന്നതാണ്. സെന്റ് മേരീസ് വിമണ്‍സ് ലീഗിന്റെയും,സെന്റ് പോള്‍ പ്രയര്‍ ഫെലോഷിപ്പിന്റെയും സംയുക്ത ബിസിനസ് സെമിനാര്‍ മിസിസ് മിലന്‍ റോയ്(സെന്റ് മേരീസ് വിമണ്‍സ് ലീഗ് റീജിയണല്‍ ഡയറക്ടര്‍ )നടത്തുന്നതാണ്.തുടര്‍ന്ന് ജോര്‍ജ് ചെറിയാന്‍ (സെന്റ് പോള്‍സ് പ്രയര്‍ ഫെലോഷിപ്പ്),ഷാന ജോര്‍ജ്(സെന്റ് മേരീസ് വിമണ്‍സ് ലീഗ്) എന്നിവര്‍ കൃത്യജ്ഞത രേഖപ്പെടുത്തുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാദര്‍ ജോയി ജോണ്‍ 609 306 0180, ഫാദര്‍ വര്‍ഗീസ് മാനിക്കാട്ട്301 589 6125, എബ്രഹാം മാത്യൂ973 704 5680, മിലന്‍ റോയ്845 649 9731, ഷാന ജോര്‍ജ്609 799 7257, സൂസന്‍ കുര്യാക്കോസ്516 835 5007. പള്ളിയുടെ വിലാസം: സെന്റ് പീറ്റേഴ്‌സ് കത്തീഡ്രല്‍ , 9946 HALDEMAN AVE., PHILADELPHIA,PA,19115
Comments