ഷിക്കാഗോ: ഷിക്കാഗോയില്‍ നടക്കുന്ന ബോളിവുഡ് ഇന്ത്യന്‍ കരാക്കെ സിംഗിങ് കോമ്പറ്റീഷനില്‍ ഡസ്‌പ്ലെയിന്‍സില്‍ നിന്നുള്ള നിത്യാ നായര്‍ ഫൈനലില്‍ എത്തി. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി മുന്നൂറില്‍പ്പരം മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത ഈ മത്സരത്തില്‍ അഞ്ചുമുതല്‍ പന്ത്രണ്ടു വയസുവരെയുള്ള കാറ്റഗറിയിലാണ് നിത്യാ നായര്‍ തന്റെ മികവ് തെളിയിച്ച് ഫൈനലില്‍ എത്തിയത്. മലയാളത്തിന്റെ സ്വന്തം ആസ്ഥാന ഗായകന്‍ യേശുദാസ് പാടിയ മാനാഹോതും....എന്ന ഗാനത്തില്‍ തുടങ്ങി സെമി ഫൈനല്‍സില്‍ എം.ജി ശ്രീകുമാറും, ലതാ മങ്കേഷ്‌കറും ചേര്‍ന്ന് പാടിയ ജിയാ ജലേ ജാ ജലേ....എന്ന ഹിറ്റ് പാട്ടിലൂടെയാണ് നിത്യ സെമി ഫൈനല്‍സില്‍ പ്രവേശിച്ചത്. സെപ്‌റ്റംബര്‍ 21-ന് ശനിയാഴ്‌ച റോളിംഗ് മിഡോസിലുള്ള മിഡോസ് ക്ലബില്‍ വെച്ച് ഫൈനല്‍ മത്സരം നടക്കും. പ്രശസ്‌ത ഹിന്ദി അവതാരകന്‍ ശേഖര്‍ സുമന്‍ അവതാരകനാകുന്ന സ്റ്റേജില്‍ ഗ്രാമി അവാര്‍ഡ് ജേതാവായ ഫ്‌ളൂട്ടിസ്റ്റ് റോണു മജുംബാദ് ഫൈനലില്‍ ജഡ്‌ജായി വരും. ഷിക്കാഗോയിലുള്ള ശ്രുതിലയ സ്‌കൂള്‍ ഓഫ് മ്യൂസിക്കല്‍ പഠിച്ച് ഈ നേട്ടം കൈവരിച്ച കൊച്ചു മിടുക്കി ജയദേവ് നായരുടേയും, ഡോ. സുനിതാ നായരുടേയും മകളാണ്.
Comments