ഫിലാഡല്‍ഫിയ: മലയാളി സമൂഹത്തിലെ ഏറ്റവും ശ്രദ്ധേയരായ രണ്ട് യുവ പ്രതിഭകളെ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. ഫോട്ടോഗ്രാഫി സാങ്കേതികതയില്‍ തന്റെ വൈദഗ്‌ധ്യം പ്രതിഫലേച്ഛയില്ലാതെ സമൂഹത്തിനുവേണ്ടി പ്രയോജനപ്പെടുത്തുന്ന ഫ്രീലാന്റ്‌സ് ഫോട്ടോഗ്രാഫറാണ് ജോര്‍ജ് എം. കുഞ്ചാണ്ടി. ഒരു ഹോബി എന്ന നിലയില്‍ തുടക്കമിട്ട ഫോട്ടോഗ്രാഫിയില്‍ തന്റേതായ ഒരു ശൈലി അദ്ദേഹം രൂപപ്പെടിത്തിയെടുത്തു. വര്‍ഷങ്ങളായുള്ള മാപ്പിന്റെ പ്രവര്‍ത്തനങ്ങളെ കോര്‍ത്തിണക്കി അദ്ദേഹം നിര്‍മ്മിച്ച ആല്‍ബം ഏറ്റവും ശ്രദ്ധേയമായി. നല്ലൊരു സംഘാടകനും സാസ്‌കാരിക നേതാവുമായ ജോര്‍ജ് എം. കുഞ്ചാണ്ടി ന്യൂജേഴ്‌സി ട്രാന്‍സിസ്റ്റ് സിസ്റ്റത്തില്‍ സോഫ്‌റ്റ് വെയര്‍ എന്‍ജിനീയറായി ജോലി ചെയ്യുന്നു. സഹധര്‍മ്മിണി: ബിന. മക്കള്‍: നിക്ക്, റിയ, എറി. വിവരസാങ്കേതിക രംഗത്ത് അതുല്യമായ കഴിവുകള്‍കൊണ്ട് മാസ്‌മരികത സൃഷ്‌ടിക്കുന്ന പ്രതിഭാധനനാണ് ബിനു നായര്‍. മാപ്പിന് ഒരു വെബ്‌സൈറ്റ് രൂപപ്പെടുത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച ബിനു സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ കംപ്യൂട്ടറിന്റെ സ്വാധീനം സമന്വയിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിന് നേതൃത്വം നല്‍കുന്നു. താത്‌പര്യമുള്ള മലയാളികള്‍ക്ക് കംപ്യൂട്ടര്‍ ഉപയോഗത്തെക്കുറിച്ചുള്ള പൊതുവിജ്ഞാനം നല്‍കുവാനായി മാപ്പ് ആരംഭിക്കുന്ന കംപ്യൂട്ടര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത് ബിനു നായരാണ്. സഹധര്‍മ്മിണി: യുവ കവയിത്രി സോയ നായര്‍. മക്കള്‍: അബിനു, പ്രണയ. മാപ്പിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന പുരസ്‌കാര ചടങ്ങില്‍ ജേതാക്കളെ ഫോമാ ട്രഷറര്‍ വര്‍ഗീസ് ഫിലിപ്പും, ഫോമാ ട്രഷറര്‍ വര്‍ഗീസ് ഫിലിപ്പും, മാപ്പ് ട്രഷറര്‍ റോയി ജേക്കബും സദസിന് പരിചയപ്പെടുത്തി. ഫാ. ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പിലും, റവ. ആന്റണി ടി. വര്‍ഗീസും യഥാക്രമം ജോര്‍ജ് എം. കുഞ്ചാണ്ടിക്കും, ബിനു നായര്‍ക്കും പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. മാപ്പ് പ്രസഡന്റ് അലക്‌സ് അലക്‌സാണ്ടര്‍ ആശംസകള്‍ അര്‍പ്പിച്ചു.
Comments