ഫ്രാന്‍സിസ് തടത്തില്‍
ന്യൂജേഴ്‌സി: സമൃദ്ധിയുടെയും നന്മയുടെയും പൊന്നോണം മനസില്‍ താലോലിച്ചുകൊണ്ട് മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ പ്രഥമ ഓണാഘോഷം സമാപിച്ചു. മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ബ്ലെസിയുടെ സാന്നിധ്യംകൊണ്ട് അനുഗ്രഹീതമായ ഓണാഘോഷം ഗാര്‍ഫീല്‍ഡ് അവര്‍ ലേഡി ഓഫ് ഡോറോഴ്‌സ് പള്ളി ഓഡിറ്റോറിയത്തല്‍ തിങ്ങി നിറഞ്ഞ മലയാളികള്‍ക്ക് മറക്കാനാവാത്ത അനുഭവമായി മാറി. ശനിയാഴ്ച രാവിലെ 11.30-ന് വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് ഓണത്തപ്പനെ വരവേറ്റുകൊണ്ട് വര്‍ണാഭമായ താലപ്പൊലിയും ചെണ്ടമേളവും അരങ്ങേറി. ഉച്ചയ്ക്ക് ഒന്നരയോടെ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ സംവിധായകന്‍ ബ്ലെസി ഭദ്രദീപം തെളിയിച്ചതോടെ മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (മഞ്ച്) യുടെ ഓണാഘോഷത്തിന് ഔദ്യോഗികമായി തിരിതെളിഞ്ഞു. മഞ്ച് പ്രസിഡന്റ് ഷാജി വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളി ആശംസ നേര്‍ന്നു.
മഞ്ച് വൈസ് പ്രസിഡന്റ് സജിമോന്‍ ആന്റണി സ്വാഗതവും സെക്രട്ടറി ഉമ്മന്‍ചാക്കോ നന്ദിയും പറഞ്ഞു. ന്യൂജേഴ്‌സിയിലെ പ്രമുഖ ബില്‍ഡറും സാമൂഹ്യപ്രവര്‍ത്തകനുമായ തോമസ് മൊട്ടക്കല്‍ കേരള കള്‍ച്ചറല്‍ ഫോറം രക്ഷാധികാരി ടി.എസ്. ചാക്കോ, ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ എജ്യൂക്കേഷന്‍ സെന്റര്‍ പ്രസിഡന്റ് ഷീല ശ്രീകുമാര്‍, പ്രമുഖ കവയത്രിയും എഴുത്തുകാരിയുമായ ഷീല മോന്‍സ് മുരിക്കന്‍, കീന്‍ പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, അജിത് വട്ടശേരി, ഫാ. ക്രിസ്റ്റഫര്‍ ഡാനിയേല്‍ തുടങ്ങിയ നിരവധിപേര്‍ ചടങ്ങിന് സാക്ഷ്യംവഹിക്കാനെത്തിയിരുന്നു. മഞ്ച് ട്രഷറര്‍ സുജ ജോസ്, കള്‍ച്ചറല്‍ കമ്മിറ്റി ആന്‍ഡ് മീഡിയ സെല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് തടത്തില്‍ എന്നിവര്‍ അവതാരകരായിരുന്നു. മഞ്ച് കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച തിരുവാതിരകളിയോടെയാണ് കലാപരിപാടികള്‍ ആരംഭിച്ചത്. പ്രമുഖ നര്‍ത്തകിയും നൃത്താധ്യാപികയുമായ ബീനാ മേനോന്റ് കലാശ്രീ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഓണാഘോഷത്തിന് പൊലിമയേകുന്ന നൃത്തരൂപങ്ങള്‍ അവതരിപ്പിച്ചു. ടിയ വര്‍ഗീസ്, ജൂലിയ ചാക്കോ, ഐറീന്‍ തടത്തില്‍, അനുപമ പ്രമോദ്, രേവ പവിത്രന്‍, ക്രിസ്റ്റീന ബിജോ, സെവാന സെബാസ്റ്റിയന്‍, വൈദേഹി ഉണ്ണിത്താന്‍ എന്നിവരടങ്ങിയ സംഘമാണ് നൃത്തം അവതരിപ്പിച്ചത്. ലി
റ്റില്‍ ഉസ്താദ് നൃത്തസംഘത്തിലെ ശിവന്‍ ദാമോദര്‍, മാധവ് മാണിക്കത്ത് എന്നിവര്‍ ബോളിവുഡ് സിനിമാറ്റിക് നൃത്തം അവതരിപ്പിച്ചു. അതിഥ് ഡാന്‍സ് സ്‌കൂളിലെ സ്റ്റെഫനി ബിജു, ദിവ്ാനി, ഈഷ എന്നിവര്‍ ഭരതനാട്യം അവതരിപ്പിച്ചു. പ്രമുഖ ഗായകരായ ശബരീനാഥ്, ഹില്‍ഡ എന്നിവരുടെ ഗാനമേളയും ഓണാഘോഷത്തിന് കൊഴുപ്പേകി. മഞ്ച് കമ്മിറ്റി അംഗം ജോസ് ജോയി അവതരിപ്പിച്ച കേരളം, കേരളം, കേളികൊട്ടുണരുന്ന കേരളം എന്ന ഹൃദ്യമായ ഗാനത്തോടെയാണ് സംഗീതവിരുന്ന് ആരംഭിച്ചത്. സ്‌റ്റെഫനി ബിജു, ഐറിന്‍ തടത്തില്‍ എന്നിവരും ഗാനങ്ങള്‍ ആലപിച്ചു. മഞ്ച് കുടുംബാംഗങ്ങള്‍ ചേര്‍ന്ന് അവതരിപ്പിച്ച വള്ളംകളിയും നാടന്‍പാട്ടും കാണികളെ പഴയകാല ഓണസ്മരണകളിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. ലോംഗ് ഐലന്‍ഡ് താളമേളം ഗ്രൂപ്പ് ആയിരുന്നു ചെണ്ടമേളം അവതരിപ്പിച്ചത്. ടോണി മാവേലി മന്നനായി വേഷമണിഞ്ഞു. സമൃദ്ധിയുടെയും സമ്പന്നതയുടെയും സമത്വത്തിന്റെയും നന്മയുടെയും നല്ലകാലം ഓര്‍മിപ്പിച്ചുകൊണ്ട് ഒരു പിടി നല്ല സ്മരണകള്‍ മനസില്‍ സൂക്ഷിക്കാന്‍ ന്യൂജേഴ്‌സിയിലെ മലയാളികള്‍ക്ക് ഈ ഓണാഘോഷം കാരണമായി.
Comments