ചെറിയാന്‍ കിടങ്ങന്നൂര്‍
ജിദ്ദ: ഹജ്ജ് സേവന രംഗത്ത് സ്തുത്യര്‍ഹമായ സേവനങ്ങള്‍ ചെയ്തു വരുന്ന ജിദ്ദ ഹജ്ജ് വെല്ഫയര് ഫോറവും മക്ക ഹജ്ജ് വെല്ഫയര് ഫോറവും ഈ വര്ഷം സംയുക്തമായി സേവന രംഗത്തിറങ്ങാന്‍ ധാരണയായി. ഷറഫിയ അല്‍ നൂര്‍ മെഡിക്കല്‍ സെന്റര് ഓഡിറ്റോറിയത്തില്‍ വെച്ച് ചേര്ന്ന ജിദ്ദ ഹജ്ജ് വെല്ഫയര് ഫോറത്തിന്റെഎക്‌സിക്യൂട്ടീവ് യോഗത്തില്‍, മക്ക ഹജ്ജ് വെല്ഫയര് ഫോറം നേതാക്കളായ ഓമാനൂര്‍ അബ്ദുല്‍ റഹ്മാന്‍ മൌലവി, ഷാനിയാസ് കുന്നിക്കോട്, റഫീഖ് പന്നിക്കോട്ടൂര്‍, ടി.പി. അഹമ്മദ് കുട്ടിമാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.
അടുത്ത ദിവസം ജിദ്ദ ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥരുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഈ വര്ഷം നടത്താനുദ്ദേശിക്കുന്ന പ്രവര്ത്തനങ്ങളുടെ സംയുക്ത രൂപരേഖ സമര്പ്പിക്കാനും യോഗത്തില്‍ തീരുമാനമായി.
ഈ വര്ഷം ജിദ്ദയില്‍ നിന്നുള്ള വളന്ടീയര്മാര് മക്കയിലേക്ക് സേവനത്തിന് പോകാനും കഞ്ഞി വിതരണം കൂടുതല്‍ സുഗമവും വ്യവസ്ഥാപിതമായ രീതിയില്‍ നടപ്പാക്കാനുമുള്ള നടപടികളും യോഗം ചര്ച്ച ചെയ്തു.
ഹജ്ജ് സേവനത്തിന് തയ്യാറായ വളന്ടീയര്മാര്ക്കുള്ള വിവിധ പരിശീലന പരിപാടികള്‍ സെപ്റ്റംബര്‍ 27ന് രാത്രി ഷറഫിയ ഇമ്പാല വില്ലയില്‍ വെച്ച് നടത്തുന്നതാണ്.
അബ്ദുല്‌റഹ്മാന് വണ്ടൂര്‍, കെ.ടി.എ. മുനീര്‍, ഹാശിം കാലിക്കറ്റ്സി എച്ച്. ബഷീര്‍ മാമദു പൊന്നാനി, അന്ഷാദ് ഇസ്ലാഹി, മുംതാസ് അഹമ്മത്, ഹസ്സന്‍ ബാബു, മുജീബ് റഹ്മാന്‍ എന്നിവര്‍ ചര്ച്ചയില് പങ്കെടുത്തു.യോഗത്തില്‍ ചെമ്പന്‍ അബ്ബാസ് അധ്യക്ഷത വഹിച്ചു. നസീര്‍ വാവകുഞ്ഞ് റിപ്പോര്ട്ട് അവതരിപ്പിച്ചു. സഹല്‍ തങ്ങള്‍ സ്വാഗതവും അന്വര് വടക്കാങ്ങര നന്ദിയും പറഞ്ഞു. മുസ്തഫ ചെമ്പന്‍ ഖിറാഅത്ത് നടത്തി.
Comments