ചെറിയാന്‍ കിടങ്ങന്നൂര്‍
റിയാദ്; കള്ളക്കടത്ത് തടയുന്നതിനായി ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ധന വില ഏകീകരിക്കാന്‍ നീക്കം . അതിന്റെ സാധ്യതയെ കുറിച്ച് പഠനം നടത്തുന്ന കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ അടുത്തുതന്നെ റിയാദില്‍ ചേരുന്ന പെട്രോളിയം മന്ത്രിമാരുടെ യോഗം വിശകലനം ചെയ്യും .
ഇന്ധന വില എകീകരിക്കുന്നതിലുടെ സൗദിയുടെ പ്രാദേശീക ഇന്ധന ഉപഭോഗത്തിന്റെ 30 ശതമാനത്തോളം ലാഭിക്കാന്‍ സാധിക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധന്‍ ഡോ .റാശിദ് അബാനമി പറഞ്ഞു .
അയല്‍ രാജ്യങ്ങളെ അപേക്ഷിച്ച് സൗദി അറേബ്യയിലെ ഇന്ധന വില കുറവാണ് . കള്ളക്കടത്തുകാര്‍ ഇത് നല്ലവണ്ണം മുതലെടുക്കുന്നുണ്ട് . സൗദിയില്‍ വില്‍ക്കുന്ന 30 ശതമാനത്തോളം പെട്രോള്‍ ,ഡീസല്‍ എന്നിവ അയല്‍ രാജ്യങ്ങളിലേക്ക് കടക്കുന്നതായാണ് കണക്ക് .
ഇന്ധന വില ഏകീകരണം ആറ് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്നാണ് കരുതുന്നത് .ലോകത്ത് ഇന്ധന വില ഏറ്റവും കുറവുള്ള രാജ്യ മാണ് സൗദി അറേബ്യയും ,ഖത്തറും .ഈ രാജ്യങ്ങളെ അപേക്ഷിച്ച് യു .എ .ഇ യില്‍ ഇന്ധന വില വളരെ കൂടുതാലാണ് .വില എകീകരിക്കുന്നതിലൂടെ ഇന്ധന ഉപഭോഗം നിയന്ത്രിക്കുന്നതിനും ,ചെലവ് കുറഞ്ഞ ഗതാഗത സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനും ഇത് ഉപഭോക്താക്കളെ പ്രേരിപ്പിക്കുമെന്നും അദ്ദേഹം ചുണ്ടി കാണിച്ചു .
Comments