ഫിലഡല്‍ഫിയ: മാവേലി ഹൃദയത്തെ നെഞ്ചിലേറ്റി ഓണ സംഗീത പൗര്‍ണ്ണമി പമ്പയില്‍ ആഘോഷിച്ചു.കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് സെക്രട്ടറിയും ഫിലഡല്‍ഫിയ ഇന്ത്യാ ഹെരിറ്റേജ് കമ്മ്യൂണിറ്റിസെന്റര്‍ ഡയറക്ടറും സിറ്റി ഓഫ് ഫിലഡല്‍ഫിയ കമ്മീഷണര്‍ ഫോര്‍ ഏഷ്യന്‍ അമേരിക്കന്‍ അഫയേഴ്‌സ് അംഗവുമായ സുധാ കര്‍ത്താ ഭദ്ര ദീപം കൊളുത്തി ഓണ സംഗീത പൗര്‍ണ്ണമി ആഘോഷം ഉദ്ഘാടനം ചെയ്തു. “ഓണപ്പാട്ടുകള്‍ മലയാളിയുടെ വ്യക്തിത്വത്തെ ആദര്‍ശാത്മകവും ഭാവാത്മകവുമാക്കുന്നു. കേരള സംസ്‌കൃതിയുടെചൈതന്യം അണയാത്തതാക്കുന്നു” . സുധാ കര്‍ത്താ പറഞ്ഞു. ശോശാമ്മ ചെറിയാന്‍ ടീച്ചര്‍ ഓണ സന്ദേശം നല്കി.പൊതു പ്രവര്‍ത്തകരെ അടിസ്ഥാന രഹിതമായി വിമര്‍ശിച്ച് നേരം കളയുന്ന മലയാളികള്‍ ഓണത്തിന്റെ ഗാന ശീലുകളുടെ ഉള്ളടക്കം അറിയുന്നവരാകുമ്പോള്‍ മലയാള സമൂഹത്തിലെ അസൂയയ്ക്കും പൊള്ളത്തരങ്ങള്‍ക്കുംതമ്മില്‍ത്തല്ലിനും നിലനില്‍പ്പില്ലാതാകും എന്ന് ശോശാമ്മ ചെറിയാന്‍ ടീച്ചര്‍ പറഞ്ഞു. പമ്പാ മുന്‍ പ്രസിഡന്റ്മോഡി ജേക്കബ്ബുംബ്രിജിറ്റ് ജോര്‍ജ്ജും ഓണപ്പട്ടുകളുടെ ആലാപനത്തിനു നേതൃത്വം നല്കി. ഫീലിപ്പോസ് ചെറിയാന്‍ (പമ്പ പ്രസിഡന്റ്), ജോര്‍ജ് നടവയല്‍ (ജനറല്‍ സെക്രട്ടറി), ഈപ്പന്‍ മാത്യൂ (ട്രഷറാര്‍), അലക്‌സ് തോമസ് (വൈസ് പ്രസിഡന്റ്), ജോര്‍ജ് ഓലിക്കല്‍ റോയ് സാമുവേല്‍ , ജോസഫ് ഫിലിപ് , ഡോമിനിക് ജേക്കബ് എന്നിവര്‍ നേതൃത്വം നല്കി. ഓണപ്പയസവും കറികളും വിളമ്പി.
''മാവേലി നാടു വാണീടും കാലം'',
'' പൂവേ പൊലി പൂവേ പൊലി പൂവേ'',
'' കുട്ടനാടന്‍ പുഞ്ചയിലേ''
'' തിത്തൈത്തക തെയ്‌തെയ് തോം'
' '' ആറന്മുള പള്ളിയോടം ആര്‍പ്പുവിളി വള്ളം കളി''
''ഉത്രാട പൂവിളിയില്‍ കേരളമുണരുകയായി'', ഓണം വന്നല്ലോ പൊന്നോണം വന്നല്ലോ'', '' പറ നിറയെ പൊന്നളക്കും പൗര്‍ണ്ണമി രാവായി'' '' ഓണത്തപ്പന്‍ എഴുന്നെള്ളും നേരത്തൊരു താലപ്പൊലി '', ഒന്നാമോണം കെങ്കേമം രണ്ടാമോണം പൊന്നോണം''തുടങ്ങിയ ഓണപ്പാട്ടുകളിലൂടെ മലയാണ്മയുടെ നന്മകളിലേക്ക് അമേരിക്കന്‍ മലയാള മനസുകളെ പവിത്രീകരിച്ചാനയിക്കുന്ന ഓണനിലാ വേളയൊരുക്കുകയായിരുന്നു ഓണ സംഗീത പൗര്‍ണ്ണമി ആഘോഷ ലക്ഷ്യം.
Comments