ശങ്കരന്‍കുട്ടി, ഒക്കലഹോമ
ഒക്കലഹോമ: സിറ്റിയിലെ ആംസ്പെന് ഹില്‍ കോളനിയില്‍ താമസിച്ചിരുന്ന ചെന്നൈ സ്വദേശി ശിവകുമാര്‍ സ്വാമി ദുരൈയെ (40 വയസ്) ഇന്നലെ സ്വവസതിയിലെ കാര്‍ ഗാരേജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറച്ചു മാസങ്ങളായി ജോലിക്കുപോകാതെ വീട്ടില്‍ തന്നെ കഴിയുകയായിരുന്നു ശിവകുമാര്‍. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഇന്നുതന്നെ ചെന്നൈയിലെ സ്വവസതിയിലേക്ക് കൊണ്ടുപോകുകയും നാളെ അവിടെ സംസ്കാരം നടത്തുകയും ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. പരേതന്റെ ഭാര്യ വിജി സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണ്. ഏഴുവയസുള്ള ഐശ്വര്യ മകളും, രണ്ടു വയസുള്ള ഷൈലേസ് മകനുമാണ്.
Comments