സ്റ്റാറ്റന്‍ ഐലന്റ :മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റാറ്റന്‍ ഐലന്റിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി നവമിത്ര തീയറ്റേഴ്‌സിന്റെ നാടകം 'അഹം ബ്രഹ്മാസ്മി' അവതരിപ്പിക്കുന്നു. സെപ്റ്റംബര്‍ 21-ാം തിയതി ശനിയാഴ്ച വൈകിട്ട് കൃത്യം 3.30 ന് ഓണ സദ്യയോടുകൂടി ആരംഭിക്കുന്നതായിരിക്കും. തുടര്‍ന്ന് ചെണ്ടമേളം, താലപ്പൊലി എന്നിവയോടുകൂടി മാവേലിത്തമ്പുരാനെ എഴുന്നള്ളിക്കുകയും 5.15 ന് ഒരു ചെറിയ പൊതു സമ്മേളനത്തോടുകൂടി കള്‍ച്ചറല്‍ പ്രോഗ്രാം ആരംഭിക്കുകയും ചെയ്യുന്നതാണ്. യു.എന്‍ സെക്രട്ടറി ജനറലിന്റെ സ്‌പെഷ്യല്‍ അഡൈ്വസറായ ശ്രീ. വിജയ് നമ്പ്യാര്‍ മുഖ്യാതിഥിയായിരിക്കും. ശ്രീ.തോമസ് തോമസ് ഓണസന്ദേശം നല്‍കുന്നതാണ്. സ്റ്റാറ്റന്‍ ഐലണ്ടിലെ കുട്ടികളുടെ രണ്ട് ഡാന്‍സ് പ്രോഗ്രാമോടെ കലാപരിപാടികള്‍ ആരംഭിക്കുകയും കൃത്യം 6.15 ന് നാടകം അരങ്ങേറുകയും ചെയ്യുന്നതാണ്. ഈ ആഘോഷ പരിപാടിയിലേയ്ക്ക് എല്ലാ മലയാളികളേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി പ്രസിഡണ്ട് അലക്‌സ് വലിയവീടന്‍ അിറയിച്ചു.
2013 -ല്‍ പ്രശസ്ത നാടകാചാര്യനായ എഡ്ഡി മാഷിന്റെ മകനായ ഫ്രഡ് കൊച്ചിനാല്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യപ്പെട്ടതും എഡ്ഡി മാഷിന്റെ ഇളയ മകന്‍ശ്രീ.ഷാജി എഡ്വേര്‍ഡ് നേതൃത്വം നല്കുന്നതുമായ നവമിത്ര തിയേറ്റേഴ്‌സിന്റെ മൂന്നാമത്തെ വേദിയാണ് സ്റ്റാറ്റന്‍ ഐലണ്ടില്‍ നടത്തപ്പെടുന്നത്. വടക്കേ അമേരിക്കയിലെ മലയാളികളില്‍ നിന്ന് മികച്ച പ്രതികരണവും സ്വീകരണവുമാണ് ഈ നാടകത്തിന് കിട്ടികൊണ്ടിരിക്കുന്നത് . കഥാപാത്രങ്ങള്‍ സംഭാഷണങ്ങള്‍ ഹൃദ്യസ്ഥമാക്കി പൂര്‍ണ്ണമായും പറഞ്ഞ് അഭിനയിക്കുന്ന രീതി അന്യം നിന്നു പോകുന്ന ഈ സമയത്ത് ഈ രണ്ടു മണിക്കൂര്‍ നാടകം അമേരിക്കന്‍ മലയാളികള്‍ ഒരു പുതിയ അനുഭവം ആയിരിക്കും എന്ന് ഈ നാടകത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. വരും വര്‍ഷങ്ങളില്‍ പുതിയ നാടകങ്ങള്‍ അമേരിക്കന്‍ മലയാളികള്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയും നാടകം എന്ന കലാരൂപം മലയാളികളുടെ മനസ്സില്‍ നിന്ന് അന്യം നിന്നു പോകാതിരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും നവമിത്രയുടെ ഭാരവാഹികള്‍ അിറയിച്ചു. അസോസിയേഷന്റെ സെക്രട്ടറി ശ്രീ.ജോസ വര്‍ഗീസ് അിറയിച്ചതാണിത്.
“അഹം ബ്രഹ്മാസ്മി” ഏതൊരു മനുഷ്യന്റെ ഉള്ളിലും നന്മയുടേയും തിന്മയുടേയും വ്യത്യസ്ത ഭാവങ്ങള്‍ അടങ്ങിയിട്ടുണ്ട്. ജീവിത സാഹചര്യങ്ങള്‍ ആണ് ഈ ഭാവങ്ങള്‍ക്ക് നിറം കൊടുക്കുന്നത്. തിന്മയില്‍ നിന്നും നന്മയിലേക്കുള്ള ഒരു മനുഷ്യന്റെ മാറ്റം , അതിനിടയില്‍ അരങ്ങേറുന്ന സംഭവവികാസങ്ങള്‍ .അത്യന്തം ഉദ്വേഗജനകമായ ഈ നാടകം തീര്‍ച്ചയായും മലയാളികള്‍ കണ്ടിരിക്കേണ്ട ഒരു സന്ദേശയാത്രയാണ്. സംവിധാനം -മനോഹര്‍ തോമസ്
Venue :
I S 72 33 Ferndale Ave '
Staten Island NY 10314
Date : September 21st 2013
Comments