ഓസ്റ്റിന്‍: ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ കാത്തലിക് മിഷന്‍ ഡയറക്‌ടറായി ഫാ. ഡൊമിനിക് പെരുനിലത്തെ ഷിക്കാഗോ രൂപതാ മേലധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് നിയമിച്ചു. കമ്യൂണിറ്റിയുടെ കഴിഞ്ഞ 12 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഫുള്‍ടൈം ഡയറക്‌ടറുടെ സേവനം ലഭ്യമാകുന്നത്. കമ്യൂണിറ്റിയുടെ വളര്‍ച്ച വളരെ വേഗത്തിലാക്കാന്‍ ഈ നിയമത്തിലൂടെ സാധിക്കും. ഇപ്പോള്‍ എല്ലാ ഞായറാഴ്‌ചയും നടത്തുന്ന മലയാളം ദിവ്യബലിയില്‍ അറുപതില്‍പ്പരം കുടുംബങ്ങള്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. ദിവ്യബലിക്കുമുമ്പ് കുട്ടികള്‍ക്കുവേണ്ടിയുള്ള വേദോപദേശ ക്ലാസുകള്‍ ചെറിയ ക്ലാസ് മുതല്‍ വലിയ ക്ലാസ് വരെ എല്ലാ ഞായറാഴ്‌ചയും കൃത്യമായി നടക്കുന്നുണ്ട്. ഒരു നല്ല സംഘാടകനും, ഗായകനും, പ്രാസംഗികനുമായ ഫാ. ഡൊമിനിക് കേരളത്തില്‍ പാലാ രൂപതയില്‍ 18 വര്‍ഷക്കാലം വിവിധ ഇടവകകളില്‍ വികാരിയായി സേവനം അനുഷ്‌ഠിച്ചതിനുശേഷം ജഗദല്‍പൂര്‍ രൂപതയില്‍ ഏഴു വര്‍ഷക്കാലം വിവിധ മേഖലകളില്‍ സ്‌തുത്യര്‍ഹമായ മിഷന്‍ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. ഇതിനിടെ കൊണ്ടഗാവ് ഗുരുകുല്‍ സെമിനാരി ഡയറക്‌ടറായി ദീര്‍ഘകാലം സേവനം അനുഷ്‌ഠിച്ചു. 2010-ല്‍ പൗരോഹിത്യ ശുശ്രൂഷയുടെ 25 വര്‍ഷങ്ങള്‍ ഇന്ത്യയില്‍ പൂര്‍ത്തിയാക്കി. ആ രജതജൂബിലി വര്‍ഷം തന്നെ അമേരിക്കയിലെ ന്യൂജേഴ്‌സി മെറ്റാച്ചന്‍ രൂപതയില്‍ സേവനത്തിനായി നിയോഗിക്കപ്പെട്ടു. അവിടെ വിവിധ ഇടവകകളില്‍ സേവനം അനുഷ്‌ഠിച്ചുവരുമ്പോഴാണ് ചിക്കാഗോ രൂപതയില്‍പ്പെട്ട ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ കാത്തലിക് മിഷന്‍ ഡയറക്‌ടറായി നിയമിതനാകുന്നത്. അദ്ദേഹത്തിന്റെ 27 വര്‍ഷത്തെ പ്രവര്‍ത്തന സമ്പത്ത് കമ്യൂണിറ്റിക്ക് ഒരു മുതല്‍ക്കൂട്ടായി മാറും. സണ്ണി തോമസ് ഓസ്റ്റിന്‍ അറിയിച്ചതാണിത്.
Comments