ചിക്കാഗോ: കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്‌ക്ക് സെപ്‌റ്റംബര്‍ 14-ന് ശനിയാഴ്‌ച രാവിലെ 10 മണിക്ക് ഗ്ലെന്‍വ്യൂവിലുള്ള മാരിയറ്റ് ഹോട്ടലില്‍ വെച്ച് ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ), ചിക്കാഗോ സ്വീകരണം നല്‍കി. പ്രസിഡന്റ് ഡോ. സാല്‍ബി പോള്‍ ചേന്നോത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മുന്‍ മന്ത്രി പന്തളം സുധാകരനും, കെ.പി.സി.സി സെക്രട്ടറി ജോസി സെബാസ്റ്റ്യനും നൂറു കണക്കിന് കോണ്‍ഗ്രസ് അനുഭാവികളും പങ്കെടുത്തു. എ.ഐ.സി.സിയുടെ അംഗീകാരത്തോടുകൂടി ചിക്കാഗോയില്‍ രൂപീകൃതമായ ഐ.എന്‍.ഒ.സി (ഐ) ചാപ്‌റ്റര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രമേശ് ചെന്നിത്തല ആശംസകള്‍ അറിയിക്കുകയും, അദ്ദേഹത്തിന്റെ ജനോപകാരപ്രദമായ ഗാന്ധിഗ്രാം യാത്രയില്‍ ചിക്കാഗോ ചാപ്‌റ്റര്‍ ഭാരവാഹികള്‍ പങ്കെടുത്തതിനേയും, അന്ന് നല്‌കിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളേയും എടുത്തുപറയുകയുണ്ടായി.
അതോടൊപ്പം യുവജനങ്ങളേയും വനിതകളേയും ഉള്‍ക്കൊള്ളിച്ച് ശക്തമായ പ്രവര്‍ത്തനങ്ങളുമായി അമേരിക്കന്‍ മുഖ്യധാരാ രാഷ്‌ട്രീയത്തിലേക്ക് നടത്തുന്ന ഐ.എന്‍.ഒ.സി. (ഐ) ചിക്കാഗോ ചാപ്‌റ്ററിന്റെ വരുംകാലങ്ങളിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം പിന്തുണ അറിയിക്കുകയും ചെയ്‌തു. ചിക്കാഗോയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നേരില്‍ കാണുന്നതിനും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിക്കുന്നതായും മുന്‍ മന്ത്രി പന്തളം സുധാകരനും, കെ.പി.സി.സി സെക്രട്ടറി ജോസി സെബാസ്റ്റ്യനും തങ്ങളുടെ പ്രസംഗത്തില്‍ അറിയിച്ചു. ഐ.എന്‍.ഒ.സി. (ഐ) മുന്‍ പ്രസിഡന്റ് പോള്‍ പറമ്പിയുടെ അമേരിക്കയിലേയും കേരളത്തിലേയും പ്രവര്‍ത്തനങ്ങളെപ്പറ്റി കെ.പി.സി.സി പ്രസിഡന്റ് പ്രത്യേകം എടുത്തുപറയുകയുണ്ടായി.
അതോടൊപ്പം അദ്ദേഹത്തെ കേരളത്തിലെ ഭരണ സംവിധാനങ്ങളിലേക്ക് അധികം താമസിയാതെ ഉള്‍ക്കൊള്ളിക്കുമെന്ന് അറിയിക്കുകയും ചെയ്‌തപ്പോള്‍ സദസ് ഹര്‍ഷാരവത്തോടെ അതിനെ സ്വീകരിച്ചു. ചിക്കാഗോയിലെ കോണ്‍ഗ്രസിന്റെ അനുഭാവികളുടെ നിറസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ സമ്മേളനത്തില്‍ വെച്ച് ഐ.എന്‍.ഒ.സി. (ഐ) ട്രഷറര്‍ ഡൊമിനിക് തെക്കേത്തല കെ.പി.സി.സി പ്രസിഡന്റിനെ ഷാള്‍ അണിയിച്ചു. യു.ഡി.എഫ് കണ്‍വീനര്‍ ഫ്രാന്‍സീസ് കിഴക്കേക്കുറ്റ്, പ്രവാസി കേരളാ കോണ്‍ഗ്രസ് പ്രസിഡന്റ് ജെയ്‌ബു കുളങ്ങര, ഐ.എന്‍.ഒ.സി. (ഐ) മുന്‍ പ്രസിഡന്റ് പോള്‍ പറമ്പി, ഐ.എന്‍.ഒ.സി. (ഐ) നാഷണല്‍ ട്രഷറര്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ടോമി അമ്പേനാട്ട്, ജനറല്‍ സെക്രട്ടറി സിനു പാലയ്‌ക്കത്തടം, ട്രഷറര്‍ ഡൊമിനിക് തെക്കേത്തല, വൈസ് പ്രസിഡന്റ് ജോസി കുരിശിങ്കല്‍, ജോയിന്റ് സെക്രട്ടറി സന്തോഷ് കാട്ടൂക്കാരന്‍, ചാക്കോ ചിറ്റലക്കാട്ട്, കുഞ്ഞുമോന്‍ ആടുകാടന്‍, ആന്റണി കാട്ടൂക്കാരന്‍, സാബു അച്ചേട്ട്, സ്‌കറിയാ കുട്ടി തോമസ്, ജിബി മാമ്മരപ്പള്ളില്‍, ജെയ്‌ബു മാമ്മരപ്പള്ളില്‍, തോമസ് വടക്കുംചേരി, തോമസ് ഇമ്മാനുവേല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സന്തോഷ് കാട്ടൂക്കാരന്‍ ഏവര്‍ക്കും നന്ദി പറഞ്ഞു. ഐ.എന്‍.ഒ.സി. (ഐ) ജനറല്‍ സെക്രട്ടറി സിനു പാലയ്‌ക്കത്തടം അറിയിച്ചതാണിത്.
Comments