ജീമോന്‍ റാന്നി
ന്യൂയോര്‍ക്ക് : മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് ഭദ്രാസന അദ്ധ്യക്ഷന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് രചിച്ച ചര്‍ച്ചിംഗ് ദ ഡയസ്‌പോറ, ഡിസൈപ്ലിംഗ് ദ ഫാമിലീസ് (Churching the Diaspora, Discipling the families) എന്ന പുസ്തകം പ്രകാശനം ചെയ്തു. മാര്‍ത്തോമ്മാ സഭ പ്രതിനിധി മണ്ഡലത്തിന്റെ പ്രാരംഭ ദിനത്തില്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ പുസ്തകത്തിന്റെ ആദ്യപ്രതി ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്തായ്ക്ക് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. പുസ്തകത്തിന്റെ ഉള്ളടക്കത്തെ സംബന്ധിച്ചും, അതിലെ പഠനങ്ങളുടെ കായിക പ്രസക്തിയെ സംബന്ധിച്ചും ഗ്രന്ഥകര്‍ത്താവ് മാര്‍ തിയഡോഷ്യസ് മണ്ഡലാംഗങ്ങളോട് വിശദീകരിച്ചു. നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് ഭദ്രാസന എപ്പിസ്‌ക്കോപ്പാ എന്ന നിലയില്‍ കഴിഞ്ഞ 5 വര്‍ഷത്തെ ഇടയ പരിപാത്തില്‍ നിന്നും ഉള്‍ക്കൊണ്ട പ്രവാസ ദൈനശാസ്ത്ര ചിന്തകളും അതിന്റെ പ്രായോഗികതയുമാണ് ഈ പുസ്തകത്തിലൂടെ പങ്കിടുന്നത്. മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ ആശംസകളും, വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ കമ്മീഷന്‍ ഓഫ് ഇന്റര്‍ നാഷണല്‍ അഫയേഴ്‌സിന്റെ ഡയറക്ടര്‍ ഡോ. മാത്യൂസ് ജോര്‍ജ്ജ് ചുനക്കരയുടെ അവതാരികയും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. തിരുവല്ല ക്രൈസ്തവ സാഹിത്യ സമിതിയാണ് പുസ്തകത്തിന്റെ പ്രസിദ്ധീകരണ ചുമതല നിര്‍വ്വഹിച്ചത്. പ്രസ്തുത പുസ്തകത്തിന്റെ വിതരണ ചുമതല നോര്‍ത്ത് അമേരിക്കയില്‍ നിര്‍വ്വഹിക്കുന്നത് ഭദ്രാസന ലിറ്റച്ചേര്‍ സൊസൈറ്റി ആയിരിക്കുമെന്ന് ഭദ്രാസന സെക്രട്ടറി റവ.കെ.ഇ. ഗീവര്‍ഗീസ് അറിയിച്ചു.
Comments