ജോബി ആന്റണി
വിയന്ന: ഇന്ത്യന്‍ ഓവര്‍സീസ്ണ്ട കോണ്‍ഗ്രസ് (ഐ.ഒ.സി) ഓസ്ട്രിയയ്ക്ക് അഞ്ച് പുതിയ ചാപ്റ്ററുകള്‍ നിലവില്‍ വന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (ഐ) വര്‍ക്കിംഗ് കമ്മിറ്റി അംഗവും ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐഎന്‍ഒസി) ചെയര്‍മാനുമായ ഡോ. കരണ്‍ സിംഗ് എം പിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഓസ്ട്രിയയില്‍ ജീവിക്കുന്നവരെ ഉള്‍പ്പെടുത്തി ചാപ്റ്ററുകള്‍ പ്രഖ്യാപിച്ചത്.വിനു അഗസ്റ്റിന്‍ (കേരള ചാപ്റ്റര്‍ ), പൊന്‍രാജ് മാടസ്വാമി (തമിഴ്‌നാട്), സുധാകര്‍ മുസ്‌കുറെഡ്ഢി (ആന്ധ്രപ്രദേശ്), യുസഫ് ഖാന്‍ (ഉത്തര്‍പ്രദേശ്), ഗുര്‍ കൃപാല്‍ സിംഗ് (പഞ്ചാബ്) എന്നിവരാണ് പുതുതായി നിയമിതരായ ഭാരവാഹികള്‍.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനും ഓസ്ട്രിയയില്‍ ജീവിക്കുന്ന ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ട വേദികളില്‍ കൂട്ടായി അവതരിപ്പിക്കുന്നതിനുമാണ് ചാപ്റ്റര്‍ അടിസ്ഥാനത്തില്‍ ഐ. ഒ.സിയെ വിപുലപ്പെടുത്തിയതെന്നു ഓസ്ട്രിയ പ്രസിഡന്റ് സിറോഷ് ജോര്‍ജ് പറഞ്ഞു. വരാന്‍ പോകുന്ന ലോകസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്നതും പ്രഖ്യാപനത്തെ പിന്താങ്ങുന്നു.അടുത്ത ഘട്ടം എന്നനിലയില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കും യുവജനങ്ങള്‍ക്കും, വനിതകള്‍ക്കുമായി കൂടുതല്‍ ചാപ്റ്ററുകളും നിലവില്‍ വരുമെന്ന് ഐ.ഒ.സി ഓസ്ട്രിയയുടെ ദേശിയ ഭാരവാഹികള്‍ അറിയിച്ചു.
Comments