ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് സെപ്‌റ്റംബര്‍ 28-ന് ശനിയാഴ്‌ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 2 മണി വരെ കാസ്റ്റര്‍ അവന്യൂവിലുള്ള മാപ്പ് ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ വെച്ച് നടത്തപ്പെടുന്നതാണ്. നസ്രേത്ത് ഹോസ്‌പിറ്റലിന്റെ സഹകരണത്തോടെ നടത്തപ്പെടുന്ന ക്യാമ്പിന് ഡോ. മാത്യു മാത്യു (ജനറല്‍ മെഡിസിന്‍), ഡോ. അരവിന്ദ് കവാല (ഡയബെറ്റിക്‌സ്). ഡോ. ആനന്ദ് ഹരിദാസ് (ഹാര്‍ട്ട്) എന്നിവര്‍ നേതൃത്വം നല്‍കും. ബ്ലഡ് ഷുഗര്‍, ബ്ലഡ് പ്രഷര്‍, ഹാര്‍ട്ട് എന്നിവയ്‌ക്കുള്ള പരിശോധനകള്‍ നടത്തുന്നതും ആവശ്യമെങ്കില്‍ അനുയോജ്യമായ ചികിത്സാ നിര്‍ദേശങ്ങള്‍ നല്‍കുന്നതുമാണ്. രോഗനിവാരണം, ഭക്ഷണ ക്രമീകരണം, വ്യായാമമുറകള്‍ എന്നിവയെ കുറിച്ചുള്ള ക്ലാസുകളും, ചര്‍ച്ചകളും വിദഗ്‌ധ ഡോക്‌ടര്‍മാര്‍ നയിക്കും. മെഡിക്കല്‍ കവറേജ് ഇല്ലാത്തവര്‍ക്ക് ഡയബെറ്റിസ് ടെസ്റ്റ് ഉപകരണങ്ങള്‍ സൗജന്യമായി നല്‍കും. കവറേജ് ഇല്ലത്തവര്‍ക്കും ഉള്ളവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ മെഡിക്കല്‍ ക്യാമ്പിലേക്ക് എല്ലാ മലയാളികളേയും ക്ഷണിക്കുന്നതായി മാപ്പ് പ്രസിഡന്റ് അലക്‌സ് അലക്‌സാണ്ടറും ക്യാമ്പ് കോര്‍ഡിനേറ്റര്‍ സാബു സ്‌കറിയയും അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 215 266 6233, 215 698 0308, 267 685 1069, 215 934 7212.
Comments