മനു നായര്‍
ഫിനിക്‌സ് : സെപ്റ്റംബര്‍ 28 ന് ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെ മെസ സിറ്റിയിലുള്ള ലിബെര്‍ട്ടി ആര്‍ട്‌സ് അക്കാഡമി ഓഡിറ്റോറിയത്തില്‍ അരങ്ങേറുന്ന മോറിസണ്‍ റാഞ്ച് ഇന്ത്യന്‍ അസ്സോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം വന്‍വിജയമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ മുന്നേറുന്നതായി ഇവെന്റ് കോര്‍ഡിനേറ്റര്‍മാരായ മനോജ് ജോണ്‍, സോണി ജോസഫ് എന്നിവര്‍ അറിയിച്ചു. തിരുവാതിരക്കളി, പൂക്കളം, മഹാബലി തമ്പുരാന് സ്വീകരണം, വഞ്ചിപ്പാട്ട്, നൃത്തം, ഗാനമേള, തുടങ്ങി കേരളത്തിന്റെ പാരമ്പര്യവും, പൈതൃകവും, വിളിച്ചോതുന്ന വളരെ വര്‍ണ്ണാര്‍ഭമായ പരിപാടികളാണ് അണിയിച്ചൊരുക്കിയിരിക്കുന്നതെന്ന് കള്‍ച്ചറല്‍ കമ്മറ്റിക്കുവേണ്ടി സുധ ജേക്കബ്, രേഖ ജോസഫ് എന്നിവര്‍ അറിയിച്ചു. അസ്സോസിയേഷനിലെ നിരവധി കലാപ്രതിഭകള് ചേര്‍ന്ന് അവതരിപ്പിക്കുന്ന വൈവിധ്യങ്ങളായ കലാപരിപാടികള്‍ക്കൊപ്പം മറ്റ് മികവുറ്റ കലാപ്രതിഭകലും പരിപാടികള്‍ അവതരിപ്പിക്കും. കേരളത്തിന്റെ തനതായ രുചി നിലനിര്‍ത്തികൊണ്ടുള്ള വിഭവസമൃദ്ധമായ ഓണസദ്യയും സംഘാടകര്‍ ഒരുക്കുന്നു. ഇതിന്റെ വിജയകരമായ നടത്തിപ്പിലേക്ക് എല്ലാ മെമ്പേഴ്‌സിന്റെയും സഹായ സഹകരണങ്ങള്‍ സാദരം കാഷിക്കുന്നതായി എക്‌സിക്യൂട്ടീവ് കോര്‍ഡിനേറ്റര്‍മാരായ മനു നായരും ജേക്കബ് ജോണും അഭ്യര്‍ത്ഥിച്ചു.
Comments