അഭിലാഷ് നെല്ലാമറ്റം
ചിക്കാഗോ : സോഷ്യല്‍ ക്ലബ്ബിന്റെ ഓണാഘോഷത്തോടുകൂടി നടത്തിയ വടംവലി മത്സരത്തില്‍ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് ഷിക്കാഗോ ബാഡ് ബോയ്‌സിനെ പരാജയപ്പെടുത്തി. ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ദേവാലയ മൈതാനിയില്‍ ആയിരങ്ങളെ സാക്ഷിനിര്‍ത്തി കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പന്തളം സുധാകരന്‍ മുഖ്യാതിഥിയായിരുന്നു. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍, ചിക്കാഗോ ബാഡ് ബോയിസ്, ചിക്കാഗോ ഡെവിള്‍സ്, ചിക്കാഗോ ബ്ലാക്ക് ക്യാറ്റ്‌സ്. ചിക്കാഗോ കോബ്ര, കോട്ടയം കിംഗ്‌സ്, ബ്ലൂമിംഗ്‌ഡെയില്‍ ടീം, ഫ്രണ്ട്‌സ് ഓഫ് ചിക്കാഗോ എന്നീ ടീമുകളാണ് മാറ്റുരച്ചത്. ഇരുപൂളുകളിലായി നടന്ന വാശിയേറിയ മത്സരത്തില്‍ ഷൈബു കിഴക്കേക്കുറ്റ് ക്യാപ്റ്റനും ബെന്നി പടിഞ്ഞാറേല്‍ കോച്ചുമായുള്ള ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സും, അലക്‌സ് കാലായില്‍ ക്യാപ്റ്റനായും സിറിയക് കൂവക്കാട്ടില്‍ കോച്ചുമായുള്ള ഷിക്കാഗോ ബാഡ് ബോയ്‌സും ഫൈനലില്‍ എത്തുകയായിരുന്നു. മൂന്നാം സ്ഥാനക്കാരെ കണ്ടെത്തുന്നതിനുവേണ്ടി അജോ ചക്കുങ്കല്‍ ക്യാപ്റ്റനായും ജിമ്മി ചക്കുങ്കല്‍ കോച്ചുമായുള്ള ചിക്കാഗോ ഡെവിള്‍സും, ബിനോയി പൂത്തുറ ക്യാപ്റ്റനായും ബൈജു കുന്നേല്‍ കോച്ചുമായുള്ള ചിക്കാഗോ ബ്ലാക്ക് ക്യാറ്റ്‌സും തമ്മിലുള്ള മത്സരത്തില്‍ ബ്ലോക്ക് ക്യാറ്റ്‌സ് മൂന്നാം സ്ഥാനം നേടി. ഒന്നാം സ്ഥാനം നേടിയ ടീമിന് ഷാജി നിരപ്പേല്‍ സ്‌പോണ്‍സര്‍ ചെയ്ത 1111 ഡോളറും, നിരപ്പേല്‍ ഉലഹന്നാന്‍ - അന്നമ്മ മെമ്മോറിയല്‍ ട്രോഫിയും, രണ്ടാം സ്ഥാനം നേടിയ ടീമിന് പടിഞ്ഞാറേല്‍ കുടുംബ സ്‌പോണ്‍സര്‍ ചെയ്ത 777 ഡോളറും ജോര്‍ജ്ജ് പടിഞ്ഞാറേല്‍ മെമ്മോറിയല്‍ ട്രോഫിയും മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ടീമിന് ജോബി ചെറിയത്തില്‍ സ്‌പോണ്‍സര്‍ ചെയ്ത് 555 ഡോളറും മറിയാമ്മ ചെറിയത്തില്‍ മെമ്മോറിയല്‍ ട്രോഫിയും മികച്ച് കോച്ച് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍ കോച്ച് ബെന്നി പടിഞ്ഞാറേല്‍ ന് സാജു കണ്ണമ്പള്ളി സ്‌പോണ്‍സര്‍ ചെയ്ത ട്രോഫിയും ലഭിക്കുകയുണ്ടായി. ഒന്നും രണ്ടും നേടിയ എല്ലാ ടീം അംഗങ്ങള്‍ക്കും മാത്യു തട്ടാമറ്റം, ബിനു കൈതക്കതൊട്ടിയില്‍ സ്‌പോണ്‍സര്‍ ചെയ്ത ട്രോഫിയും കൊടുത്തു. അബി കീപ്പാറയും, ബിജോയി കാപ്പനുമാണ് മത്സരങ്ങള്‍ നിയന്ത്രിച്ചത്.
ഗ്രൗണ്ട് കണ്‍ട്രോളിംഗ് അലക്‌സ് പടിഞ്ഞാറോല്‍ & ടീം ആയിരുന്നു. തുടര്‍ന്ന് നടന്ന ഓണാഘോഷം മലയാള തനിമകൊണ്ടും തനിമയാര്‍ന്ന പരിപാടികള്‍ക്കൊണ്ടും പ്രത്യേകയാര്‍ന്ന ഓണമായി മാറി. സാബു എലവുങ്കല്‍ & ടീം ന്റെ ചെണ്ടമേളം മഹാബലിക്ക് വരവേല്പ് നല്‍കി. അതിനുശേഷം നടന്ന പൊതുസേമ്മളനത്തില്‍ ഷിക്കാഗോ സോഷ്യല്‍ ക്ലബ്ബ് പ്രസിഡന്റ് സൈമണ്‍ ചക്കാലപ്പടവന്‍ അദ്ധ്യക്ഷനായിരുന്നു. എലീസാ തോട്ടിക്കാട്ടിലിന്റെ ഈശ്വരഗാനത്തോടുകൂടി യോഗം ആരംഭിച്ചു. സോഷ്യല്‍ ക്ലബ്ബിന്റെ എക്‌സിക്യൂട്ടീവ് അംഗങ്ങളായ സൈമണ്‍ ചക്കാലപ്പടവില്‍, ബിനു കൈതക്കാതൊട്ടിയില്‍ , അഭിലാഷ് നെല്ലാമറ്റം , ബിജു പെരികലത്തില്‍ , മാത്യു തട്ടാമറ്റം എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് തെളിയിച്ചു. തുടര്‍ന്ന് വൈസ് പ്രസിഡന്റ് ബിനു കൈതയ്ക്കാതൊട്ടിയില്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് വടംവലി വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. സാജു കണ്ണമ്പള്ളിയുടെയും, സജി പൂതൃക്കയിലിന്റെയും നാടന്‍ സ്റ്റൈലിലുള്ള റണ്ണിംഗ് കമന്ററി പ്രത്യേകം ശദ്ധിക്കപ്പെട്ടു. അതിനുശേഷം നടന്ന കലാപരിപാടിയില്‍ എലീസാ തോട്ടിന്‍കാട്ടിലിന്റെ ഓണപ്പാട്ടും, അമ്മു മേലാണ്ടശ്ശേരി, പൊന്നു പടിഞ്ഞാറേല്‍ എന്നിവരുടെ മനോഹരമായ നൃത്തവും, മറിയക്കുട്ടി പഴയിടത്തിന്റെ നാടന്‍പാട്ടും ഓണാഘോഷത്തിന് കൊഴുപ്പുകൂട്ടി. ഷൈബി പെരികലം, ജോസ് മണക്കാട്ട്, ജീവന്‍, ബിജുരാജ് എന്നിവരുടെ ഗാനമേളയും ഉണ്ടായിരുന്നു. സൗണ്ട് നിയന്ത്രണം അനില്‍മറ്റത്തില്‍കുന്നേല്‍ ആയിരുന്നു. സോഷ്യല്‍ ക്ലബ്ബ് കുടുംബാംഗം രാജു മാനുങ്കല്‍ ആണ് മാവേലിതമ്പുരാനായി വേഷമിട്ടത്. ഓണാഘോഷ പരിപാടിക്ക് വിപുലമായ ഒരു കമ്മറ്റിയുണ്ടായിരുന്നു. അവരുടെ സോഷ്യല്‍ കുടുംബാംഗങ്ങുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ് ഈ പരിപാടിയുടെ ഗംഭീരവിജയത്തിനു കാരണം എന്ന് തന്റെ നന്ദി പ്രസംഗത്തിലൂടെ സെക്രട്ടറി അഭിലാഷ് നെല്ലാമറ്റം പറഞ്ഞു. വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടി പരിപാടികള്‍ സമാപിച്ചു. പ്രസ്തുത പരിപാടിക്ക് സ്‌പോണ്‍സേഴ്‌സ് ആയ എല്ലാവരേയും ക്ലബ്ബ് ഭാരവാഹികള്‍ അനുമോദിക്കുകയും, നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
Comments