ജോസ് മാളേയ്‌ക്കല്‍ ഫിലാഡല്‍ഫിയ: കഴിഞ്ഞ 8 വര്‍ഷങ്ങളായി സെന്റ് തോമസ് സീറോമലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ സ്‌തുത്യര്‍ഹമായരീതിയില്‍ പ്രവര്‍ത്തിക്കുന്ന അല്‍മായ സംഘടനയായ സീറോമലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസ് (എസ് എം സി സി) പൊതുജനാരോഗ്യവിദ്യാഭ്യാസത്തിന്റെയും, രോഗനിര്‍ണയ-നിവാരണ ഉദ്യമത്തിന്റെയും ഭാഗമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു. സെപ്‌റ്റംബര്‍ 29 ഞായറാഴ്‌ച്ച രാവിലെ എട്ടു മണിമുതല്‍ വൈകുന്നേരം മൂന്നുമണിവരെ സീറോമലബാര്‍ പള്ളിയുടെ ആഡിറ്റോറിയത്തില്‍ വച്ചായിരിക്കും തികച്ചും സൗജന്യമായ ഈ മെഡിക്കല്‍ ക്യാമ്പ് നടക്കുന്നത്.
സീറോമലബാര്‍ പള്ളി വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍ മെഡിക്കല്‍ ക്യാമ്പ് ഉല്‍ഘാടനം ചെയ്യും. ക്യാമ്പില്‍ മെഡിക്കല്‍ രംഗത്തെ പ്രമുഖരായ ഡോക്ടര്‍മാര്‍ പങ്കെടുത്ത് പൊതുജനങ്ങള്‍ക്ക് സൗജന്യ വൈദ്യപരിശോധനകള്‍ നടത്തുന്നതും, ആവശ്യമുള്ളവര്‍ക്ക് പ്രൈവറ്റായി ആരോഗ്യസംബന്ധമായ കൗണ്‍സലിംഗ് നല്‍കുന്നതുമാണ്. ഇന്റേണല്‍ മെഡിസിന്‍, പീഡിയാട്രിക്‌സ്, ഡെന്റിസ്‌ട്രി, പെയിന്‍ മാനേജ്‌മെന്റ്, ജീറിയാട്രിക്‌സ്, കാര്‍ഡിയോളജി എന്നീ വൈദ്യശാസ്‌ത്രശാഖകളെ പ്രതിനിധീകരിച്ച് ഡോ. വിനോദ് ചാക്കോ എം.ഡി.; ഡോ. എബ്രാഹം മാത്യു എം. ഡി (ഡോ. മനോജ്); ഡോ. മേഴ്‌സിചിറയത്ത് എം. ഡി.; ഡോ. ജയ്‌സണ്‍ ജോസ് ഡി. ഒ.; ഡോ. ശാന്തി ജോസ്‌എം. ഡി.; ഡോ. ലിസാ ഹോള്‍ട്‌സ് എം. ഡി.; ഡോ. ഷെറി ജോസ് എം. ഡി.;ഡോ. സക്കറിയാസ് ജോസഫ ് ഡി. ഡി. എസ്.; ഡോ. അന്റോണിയാസോജന്‍ എം. ഡി.; ഡോ. പ്രീതി ആന്റണി പി.എ. എന്നീ ഡോക്ടര്‍മാര്‍ ക്യാമ്പില്‍ പങ്കെടുത്ത് രോഗികളെ പരിശോധിച്ച് ആവശ്യമായ ചികില്‍സാനിര്‍ദ്ദേശങ്ങള്‍ നല്‍കും.
ഡോക്‌ടര്‍മാരെകൂടാതെ വിദഗ്‌ധരായ നേഴ്‌സുമാരുടെ സേവനവും ക്യാമ്പില്‍ ലഭ്യമായിരിക്കും. ബ്ലഡ് പ്രഷര്‍, ബ്ലഡ് ഗ്ലൂക്കോസ്, ബോഡി മാസ് ഇന്‍ഡക്‌സ് എന്നിവ നിര്‍ണയിക്കുന്നതിനുള്ള സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്‌്. പ്രായവ്യത്യാസമനുസരിച്ച് ചെയ്യേണ്ട വൈദ്യപരിശോധനകള്‍, രോഗനിര്‍ണയത്തിനുള്ള സ്‌ക്രീനിംഗ് ടെസ്റ്റുകള്‍, രോഗനിവാരണത്തിനുള്ള മുന്‍കരുതലുകള്‍, രോഗനിര്‍മ്മാര്‍ജനത്തിനുള്ള ചികില്‍സാക്രമങ്ങള്‍, പ്രത്യേക അസുഖങ്ങള്‍ക്കുള്ള പോഷകാഹാരക്രമീകരണം, ആരോഗ്യപരിരക്ഷണത്തിനുള്ള വ്യായാമമുറകള്‍, രോഗപ്രതിരോധമാര്‍ഗങ്ങള്‍, വേദന നിവാരണം എന്നിങ്ങനെയുള്ള എല്ലാവിഷയങ്ങളെ സംബന്ധിച്ചും സൗജന്യ ഉപദേശങ്ങളും വിദഗ്‌ധ ഡോക്ടര്‍മാരില്‍നിന്നും ലഭിക്കും. ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവരും, മെഡിക്കല്‍ കൗണ്‍സലിംഗ് ആഗ്രഹിക്കുന്നവരും പാരീഷ് ഓഫീസിലോ, എസ് എം സി സി ഭാരവാഹികളുടെ അടുക്കലോ മുന്‍കൂട്ടി പേര്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍ 215 464 4008 സാബു ജോസഫ് സി. പി. എ. (പ്രസിഡന്റ്) 267 918 3190 ജോര്‍ജ് പനക്കല്‍ (സെക്രട്ടറി) 267 679 4496 ടോമി അഗസ്റ്റിന്‍ (ട്രഷറര്‍) 215 828 3351.
Comments