ഷിക്കാഗോ: 2013 നവംബര്‍ അവസാനവാരം ഷിക്കാഗോയില്‍ വെച്ച് നടക്കുന്ന ഒമ്പതാമത് ലാനാ നാഷണല്‍ കണ്‍വെന്‍ഷനില്‍ അക്ഷരശ്ശോകസന്ധ്യയും കവിയരങ്ങും സംഘടിപ്പിക്കുന്നു. ഒപ്പം ഓയില്‍, വാട്ടര്‍ പെയിന്റിംഗുകളുടെ മനോഹരമായ പ്രദര്‍ശനവും ഉണ്ടായിരിക്കും. കണ്‍വെന്‍ഷന്റെ ആദ്യദിനമായ നവംബര്‍ 29-ന് വെള്ളിയാഴ്‌ച ഉദ്‌ഘാടന സമ്മേളനത്തെ തുടര്‍ന്നായിരിക്കും അക്ഷരശ്ശോകസന്ധ്യ സംഘടിപ്പിക്കുന്നത്.
അക്ഷരശ്ശോക പരിപാടിക്കൊപ്പം സമസ്യാപൂരണാവതരണവും ക്രമീകരിച്ചിട്ടുണ്ട്. ഭാഷാ സ്‌നേഹിയും കോളജ് അധ്യാപകനുമായിരുന്ന ഡോ. രവിവര്‍മ്മ രാജയും പത്‌നി ഉമാ രാജയുമാണ് അക്ഷരശ്ശോകസന്ധ്യയ്‌ക്ക് നേതൃത്വം കൊടുക്കുന്നത്. പ്രസ്‌തുത പരിപാടിയില്‍ പങ്കെടുക്കാന്‍ താത്‌പര്യമുള്ളവര്‍ rraja60@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കണ്‍വെന്‍ഷന്റെ രണ്ടാം ദിവസം ഉച്ചകഴിഞ്ഞായിരിക്കും കവിയരങ്ങ് നടത്തപ്പെടുക. കവികള്‍ക്ക് സ്വന്തം കവിത അവതരിപ്പിക്കുവാന്‍ അവസരമൊരുക്കുന്ന ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കവിയരങ്ങ് കോര്‍ഡിനേറ്റര്‍ ശ്യാം പരമേശ്വരനുമായി shyam_param@hotmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടേണ്ടതാണ്.
ഈവര്‍ഷത്തെ ലാനാ കണ്‍വെന്‍ഷന്റെ ഭാഗമായി ഷിക്കാഗോയിലെ പ്രശസ്‌ത ചിത്രകാരി സുജ ജേക്കബിന്റെ പെയിന്റിംഗുകളുടേയും കാര്‍ട്ടൂണുകളുടേയും പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. മദ്രാസ് സ്റ്റെല്ലാ മേരീസ് കോളജിലെ വിദ്യാഭ്യാസകാലം മുതല്‍ ചിത്രരചനയിലും പ്രദര്‍ശനത്തിലും ഏര്‍പ്പെട്ടിരിക്കുന്ന സുജ കേരള ലളിതകലാ അക്കാഡമിക്കുവേണ്ടി കോഴിക്കോട്ടും, കൊച്ചി ദര്‍ബാര്‍ ഹിളിലും പെയിന്റിംഗ് എക്‌സിബിഷനുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ നേപ്പര്‍വില്‍ ആര്‍ട്ട് ലീഗ്, ആര്‍ട്ടറി ഫൈന്‍ ആര്‍ട്‌സ് എന്നീ സംഘടനകളില്‍ സജീവാംഗമായി ചിത്രപ്രദര്‍ശനവും രചനയും നിര്‍വഹിക്കുന്നു. ഷാജന്‍ ആനിത്തോട്ടം ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്.
Comments