ക്ലീവ്‌ലാന്റ്: ഒഹായോ കേരളാ അസോസിയേഷന്റെ ഈവര്‍ഷത്തെ ഓണാഘോഷം സെപ്‌റ്റംബര്‍ 21-ന് ക്ലീവ്‌ലാന്റിലുള്ള ബ്രോഡ്‌വ്യൂ ഹൈറ്റ്‌സ് റിക്രിയേഷന്‍ സെന്ററില്‍ വെച്ച് നടത്തി. ഓണാഘോഷത്തിന്റെ അതിഥികളായി ഫൊക്കാനാ പ്രസിഡന്റ് മറിയാമ്മ പിള്ളയും, ട്രഷറര്‍ വര്‍ഗീസ് പാലമലയിലും സന്നിഹിതരായിരുന്നു. പ്രസിഡന്റ് ജേക്കബ് ജോണിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച യോഗം ഫൊക്കാനാ പ്രസിഡന്റ് മറിയാമ്മ പിള്ളയും, ഫൊക്കാനാ ട്രഷറര്‍ വര്‍ഗീസ് പാലമലയിലും അസോസിയേഷന്‍ പ്രസിഡന്റ് ജേക്കബ് ജോണും, സാം ജേക്കബ്, പ്രേമകുമാരന്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഉദ്‌ഘാടനം ചെയ്‌തു. തുടര്‍ന്ന് ഫൊക്കാനാ പ്രസിഡന്റ് ഏവര്‍ക്കും ഓണാശംസ നല്‍കി. വിഭവസമൃദ്ധമായ ഓണസദ്യയ്‌ക്കുശേഷം വിവിധ കലാപരിപാടികള്‍ അരങ്ങേറി. മാവേലിയായി വേഷമിട്ട ബിജിത്ത് നമ്പ്യാരുടേയും, കിങ്കരനായി വേഷമിട്ട റോഹിന്‍ പിള്ളയുടേയും പ്രകടനം കാണികളെ പ്രകമ്പനം കൊള്ളിച്ചു. ബെന്‍ ജോണ്‍സും, വിഷിന്‍ റോയിയും പ്രോഗ്രാമിന്റെ എം.സിമാരായിരുന്നു. കൊച്ചുകുട്ടികളുടെ കലാപരാപിടികള്‍ക്ക് യൂത്ത് കോര്‍ഡിനേറ്റര്‍ റീന ജേക്കബും ദേവിക പിള്ളയും നേതൃത്വം നല്‍കി. ബ്രിജേഷ് ജോര്‍ജ് പ്രോഗ്രാമിന്റെ ടെക്‌നിക്കല്‍ കോര്‍ഡിനേറ്ററായിരുന്നു. കലാപരിപാടികള്‍ക്ക് ശബ്‌ദവും വെളിച്ചവും നല്‍കിയത് സരിന്‍ സുധീര്‍, അരുണ്‍ ജോസഫ് എന്നിവരായിരുന്നു. വിബിന്‍ മാത്യു, റോബിന്‍ റോയി, റെജി വില്‍സണ്‍, ലെവി മാത്യു തുടങ്ങിയവര്‍ ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വൈസ് പ്രസിഡന്റ് ഷാജി തോമസിന്റെ നന്ദി പ്രകടനത്തോടെ ഈവര്‍ഷത്തെ ഓണാഘോഷങ്ങള്‍ സമാപിച്ചു. വര്‍ഗീസ് പാലമലയില്‍ അറിയിച്ചതാണിത്.
Comments