You are Here : Home / USA News

ഉഴവൂര്‍ കോളജ്‌ ഗോള്‍ഡന്‍ ജൂബിലി ഷിക്കാഗോയില്‍ ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, September 25, 2013 03:10 hrs UTC

ഷിക്കാഗോ: ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളജ്‌ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗവും ഫണ്ട്‌ റൈസിംഗ്‌ ഡിന്നറും ഷിക്കാഗോയില്‍ വിപുലമായി നടത്തപ്പെട്ടു. കോളജ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനായയ അല്‌മാസ്‌ (ALMASS) പ്രസിഡന്റ്‌ ഫ്രാന്‍സീസ്‌ കിഴക്കേക്കുറ്റ്‌ അധ്യക്ഷ,വഹിച്ച പ്രൗഢഗംഭീരമായ ചടങ്ങുകള്‍ വിസിറ്റേഷന്‍ കോണ്‍വെന്റ്‌ സിസ്റ്റേഴ്‌സിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടുകൂടി ആരംഭിച്ചു. അലുംമ്‌നി അസോസിയേഷന്‍ ഷിക്കാഗോ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ചാക്കോ മറ്റത്തിപ്പറമ്പില്‍ സ്വാഗതം ആശംസിച്ച യോഗത്തില്‍ ലിന്‍സണ്‍ കൈതമല, ജോണിക്കുട്ടി പിള്ളവീട്ടില്‍ എന്നിവര്‍ മാസ്റ്റര്‍ ഓഫ്‌ സെറിമണിമാരായിരുന്നു. ആഘോഷപരിപാടികള്‍ ഉഴവൂര്‍ കോളജ്‌ പ്രിന്‍സിപ്പല്‍ ഡോ. ഫ്രാന്‍സീസ്‌ സിറിയക്‌ ഉദ്‌ഘാടനം ചെയ്‌തു.

ലോകത്തിന്റെ നാനാഭാഗങ്ങളില്‍ അധിവസിക്കുന്ന ഉഴവൂര്‍ കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ കോളജ്‌ ജൂബിലിയോടനുബന്ധിച്ച്‌ ഒത്തുകൂടി ഓര്‍മ്മകള്‍ പങ്കുവെയ്‌ക്കുന്നത്‌ അങ്ങേയറ്റം അഭിനന്ദനാര്‍ഹമാണെന്ന്‌ ഡോ ഫ്രാന്‍സീസ്‌ സിറിയക്‌ ഉദ്‌ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. വികാരി ജനറാള്‍ ഫാ. ഏബ്രഹാം മുത്തോലത്ത്‌ ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തി. ഫാ. സിജു മുടക്കോടില്‍, സാജു കണ്ണമ്പള്ളി, സജി പുതൃക്കയില്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. ജെയ്‌ബു കുളങ്ങര, ടോമി അമ്പേനാട്ട്‌, ജസ്റ്റിന്‍ തെങ്ങനാട്ട്‌, ജോസ്‌ പിണര്‍കയില്‍, സാബു നടുവീട്ടില്‍, റ്റോമി ഇടത്തില്‍ എന്നിവര്‍ ഉദ്‌ഘാടന വേദിയില്‍ സന്നിഹിതരായിരുന്നു. ആന്‍സി ഐക്കരപറമ്പില്‍ ഏവര്‍ക്കും കൃതജ്ഞത പ്രകാശിപ്പിച്ചു. പൊതുസമ്മേളനങ്ങള്‍ക്കുശേഷം നടത്തപ്പെട്ട കലാപരിപാടികള്‍ ആഘോഷപരിപാടികള്‍ക്ക്‌ മാറ്റുകൂട്ടി.

 

 

ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും മുന്‍ അധ്യാപകരും അഭ്യുദയകാംക്ഷികളും ഉള്‍പ്പടെ നിരവധി പേര്‍ ഫണ്ട്‌ റൈസിംഗ്‌ ഡിന്നറില്‍ പങ്കുചേര്‍ന്നു. ഫണ്ട്‌ റൈസിംഗിലൂടെ സ്വരൂപിച്ച പണം കോളജിന്റെ ജൂബിലി മെമ്മോറിയല്‍ ഫണ്ടിലേക്ക്‌ സംഭാവന ചെയ്യുമെന്ന്‌ അലുംമ്‌നി അസോസിയേഷന്‍ പ്രസിഡന്റ്‌ ഫ്രാന്‍സീസ്‌ കിഴക്കേക്കുറ്റ്‌, ചിക്കാഗോ ചാപ്‌റ്റര്‍ ഭാരവാഹികളായ ചാക്കോ മറ്റിത്തില്‍പ്പറമ്പില്‍, ലിന്‍സണ്‍ കൈതമല എന്നിവര്‍ അറിയിച്ചു. ലിന്‍സണ്‍ കൈതമല ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.